- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കളിക്കുന്നതിനിടെ ഏഴുവയസുകാരിയുടെ കൈ ഗ്രില്ലിന്റെ സ്വിച്ചിൽ അമർന്നു; ലിഫ്റ്റ് ഷാഫ്റ്റിൽ വീണ് ദാരുണാന്ത്യം
മുംബൈ: കളിക്കുന്നതിനിടെ, ഫ്ലാറ്റിലെ ലിഫ്റ്റിന്റെ ഷാഫ്റ്റിൽ വീണ് ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. മുംബൈ സിയോൺ ബിൽഡിംഗിലെ നാലാമത്തെ നിലയിലെ താമസസ്ഥലത്ത് വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഏഴുവയസ്സുള്ള ദിവ്യയാണ് മരിച്ചത്. ഓടി കളിക്കുന്നതിനിടെ അബദ്ധത്തിൽ ലിഫ്റ്റിന്റെ വാതിലിന്റെ സ്വിച്ചിൽ അമർന്നതാണ് അപകടകാരണം.
പെട്ടെന്ന് തന്നെ തുറന്ന വാതിലിലൂടെ പെൺകുട്ടി ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂട്ടുകാരുമൊന്നിച്ച് കളിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഓടി കളിക്കുന്നതിനിടെ ലിഫ്റ്റ് ഡോറിന്റെ സ്വിച്ചിൽ അറിയാതെ കൈ അമരുകയായിരുന്നു. കൈ കൊണ്ട് തള്ളി നീക്കുന്ന നിലയിലുള്ള ഗ്രിൽ വാതിലാണ് പെട്ടെന്ന് തന്നെ തുറന്നത്. ഇതറിയാതെ കുട്ടി ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീഴുകയായിരുന്നു.
കൂട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് എത്തിയ ബന്ധുക്കൾ ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിലേറ്റ ഗുരുതല മുറിവുകളാണ് മരണകാരണമെന്ന് ഡോക്ടർമാർ പറയുന്നു.
മറുനാടന് ഡെസ്ക്