- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കല്ല്യാണത്തിനുവരുന്നവർ ഒരു ദിവസത്തെ റേഷൻ അരി എത്തിക്കണം': 70 വർഷം പഴക്കമുള്ള കല്ല്യാണക്കുറി സോഷ്യൽ മീഡിയ കണ്ടെടുത്തപ്പോൾ
ഒരു വിവാഹ ക്ഷണക്കത്ത് അടിക്കുന്നതിനു അത്യാവശ്യമായി എന്തൊക്കെക്കാര്യങ്ങളാണ് ആവശ്യം? ചെറുക്കന്റേയും പെണ്ണിന്റേയും പേരു വിവരങ്ങളും തീയ്യതി, വിവാഹ വേദി തുടങ്ങിയ കാര്യങ്ങളാണ് അല്ലേ.. എന്നാൽ കല്യാണത്തിന് വരുന്നവരോട് ഒരു ദിവസത്തെ റേഷൻ അരി എത്തിക്കണം എന്ന അഭ്യർത്ഥന എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനൊരു അഭ്യർത്ഥനയുമായൊരു കത്തുകൊയിലാണ്ടിയിൽ നിന്നും കിട്ടിയിരിക്കുന്നു. വിവാഹ കഷണക്കത്താണ് ഇപ്പോൾ ഓൺലൈനിൽ വൈറലാവുകയും ചെയ്തു. 1946 മെയിൽ കൊയിലാണ്ടിയിലെ പെരുവട്ടൂരിൽ നടക്കേണ്ട ഒരു വിവാഹത്തിന് ആളുകളെ ക്ഷണിച്ചുള്ള ഈ കത്ത് വൈറലാവാൻ പ്രധാന കാരണം അതിലെ ഒരു കുറിപ്പാണ്. 'നിങ്ങളുടെ ഒരു ദിവസത്തെ റേഷൻ അരി എത്തിച്ചു തരുവാൻ വിനയപൂർവ്വം അപേക്ഷിച്ചു കൊള്ളുന്നു' എന്ന കുറിപ്പ്. ഓരോ കുടുംബത്തിനും അത്യാവശ്യമായ അരി റേഷൻ കടകളിലൂടെ മാത്രം ലഭ്യമായിക്കൊണ്ടിരുന്ന അക്കാലത്ത് വിവാഹംപോലുള്ള ചടങ്ങുകൾക്ക് ഇത്തരത്തിൽ അരി ആവശ്യപ്പെടുന്നത് സർവ്വ സാധാരണമായിരുന്നു. വിവാഹ ചടങ്ങുകൾക്കുവേണ്ട അരി ചടങ്ങിനു മുമ്പ് വിവാഹവീടുകളിൽ എത്തിച്
ഒരു വിവാഹ ക്ഷണക്കത്ത് അടിക്കുന്നതിനു അത്യാവശ്യമായി എന്തൊക്കെക്കാര്യങ്ങളാണ് ആവശ്യം? ചെറുക്കന്റേയും പെണ്ണിന്റേയും പേരു വിവരങ്ങളും തീയ്യതി, വിവാഹ വേദി തുടങ്ങിയ കാര്യങ്ങളാണ് അല്ലേ.. എന്നാൽ കല്യാണത്തിന് വരുന്നവരോട് ഒരു ദിവസത്തെ റേഷൻ അരി എത്തിക്കണം എന്ന അഭ്യർത്ഥന എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനൊരു അഭ്യർത്ഥനയുമായൊരു കത്തുകൊയിലാണ്ടിയിൽ നിന്നും കിട്ടിയിരിക്കുന്നു. വിവാഹ കഷണക്കത്താണ് ഇപ്പോൾ ഓൺലൈനിൽ വൈറലാവുകയും ചെയ്തു.
1946 മെയിൽ കൊയിലാണ്ടിയിലെ പെരുവട്ടൂരിൽ നടക്കേണ്ട ഒരു വിവാഹത്തിന് ആളുകളെ ക്ഷണിച്ചുള്ള ഈ കത്ത് വൈറലാവാൻ പ്രധാന കാരണം അതിലെ ഒരു കുറിപ്പാണ്. 'നിങ്ങളുടെ ഒരു ദിവസത്തെ റേഷൻ അരി എത്തിച്ചു തരുവാൻ വിനയപൂർവ്വം അപേക്ഷിച്ചു കൊള്ളുന്നു' എന്ന കുറിപ്പ്. ഓരോ കുടുംബത്തിനും അത്യാവശ്യമായ അരി റേഷൻ കടകളിലൂടെ മാത്രം ലഭ്യമായിക്കൊണ്ടിരുന്ന അക്കാലത്ത് വിവാഹംപോലുള്ള ചടങ്ങുകൾക്ക് ഇത്തരത്തിൽ അരി ആവശ്യപ്പെടുന്നത് സർവ്വ സാധാരണമായിരുന്നു.
വിവാഹ ചടങ്ങുകൾക്കുവേണ്ട അരി ചടങ്ങിനു മുമ്പ് വിവാഹവീടുകളിൽ എത്തിച്ചു നൽകുകയായിരുന്നു പതിവ്. അല്ലാത്തപക്ഷം കരിഞ്ചന്തയിൽ നിന്നു മാത്രമേ അരി ലഭ്യമായിരുന്നുള്ളൂ. വലിയ വിലകൊടുത്ത് ഇത്തരക്കാരിൽ നിന്നും അരിവാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരായിരുന്നു പല കുടുംബങ്ങളും. കത്ത് തയ്യാറാക്കിയവർക്കു പറ്റിയ പ്രധാനമായൊരു പിഴവും ഇതു വൈറലാവാൻ കാരണമായി. ക്ഷണപത്രം എന്നതിനു പകരം ക്ഷണനപത്രം എന്നടിച്ചാണ് കുറിപ്പ് ഇറക്കിയിരിക്കുന്നത്. ക്ഷണനം എന്നാൽ നിഗ്രഹം, കൊല എന്നാണ് അർത്ഥം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈ ന്യൂജൻ കാലത്ത് വിവാഹക്ഷണന പത്രം കേറിയങ്ങു ഹിറ്റായിട്ടുണ്ട് കേട്ടോ.. ഇനിയിപ്പം മൊബൈൽ ഫോണും ഐപാഡും തുടങ്ങി ലാപ്‌ടോപും ഗൃഹോപകരണങ്ങളും ആവശ്യപ്പെട്ടുകൊണ്ടുള്ള ക്ഷണപത്രങ്ങൾ കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു. അത് അങ്ങനെയാണല്ലോ.. ഇപ്പം റീമേക്കിന്റേയും അനുകരണങ്ങളുടേയും കാലമല്ലേ....