- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
500 ഡോളർ വില വരുന്ന ഭീമൻ പാറ്റയടക്കം 7000 ജീവികളെ മോഷ്ടിച്ചു !; ഫിലാഡൽഫിയയിലെ പ്രാണി മ്യൂസിയം കാലിയാക്കി വൻ കൊള്ള സംഘം; മോഷണം പോയവയിൽ മിക്കതും അന്താരാഷ്ട്ര വിപണിയിൽ മൂല്യമേറിയവ; പറയുന്ന ഡോളർ വില കൊടുത്ത് വാങ്ങി വളർത്താനും വിഷമെടുക്കാനും ആളുകൾ ഏറെയുണ്ടെന്നും പൊലീസ്
ഫിലാഡെൽഫിയ: പാറ്റയേയോ ചിലന്തിയേയോ കണ്ടാൽ പേടിക്കുന്നവരാണ് നമ്മിൽ പലരും. അപ്പോൾ ഏഴായിരം പ്രാണികളെ ഒന്നിച്ച് കണ്ടാലോ ?. എന്നിട്ടും ഒട്ടും പേടി തോന്നാതിരുന്ന വമ്പന്മാരാണ് ഇവയെ മോഷ്ടിച്ചത്. ഫിലാഡൽഫിയയിലുള്ള പ്രാണി മ്യൂസിയത്തിൽ നിന്നുമാണ് 7000ൽ അധികം ജീവികളെ മോഷ്ടിച്ചുകൊണ്ട് പോയത്. ഇതിന് പിന്നിൽ വൻ കൊള്ളസംഘമാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ ഓഗസ്റ്റിലാണ് മ്യൂസിയത്തിൽ നിന്ന് ഏഴായിരത്തോളം പ്രാണികളെയും ചിലന്തികളെയും പല്ലികളെയുമൊക്കെ കാണാതായത്. മ്യൂസിയത്തിലെ ആകെ ശേഖരത്തിലെ 80 ശതമാനവും മോഷണം പോയ അവസ്ഥ. മ്യൂസിയത്തിലെ ജീവനക്കാരാണ് പ്രദർശനത്തിന് വച്ചിരുന്ന പലതിനെയും കാണാനില്ലെന്ന കാര്യം ആദ്യം ശ്രദ്ധിച്ചത്. ജീവികളെ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിലെ ഷെൽഫുകളും ശൂന്യമാണെന്ന് കണ്ടെത്തിയതോടെ മ്യൂസിയത്തിന്റെ ഉടമസ്ഥൻ ജോൺ കേംബ്രിഡ്ജ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മ്യൂസിയത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ കാണാൻ കഴിഞ്ഞത് ജീവനക്കാരുടെ യൂണിഫോമിലുള്ള ചിലർ പല സമയങ്ങളിലായി ജീവികളെ പെട്ടികളിലാക
ഫിലാഡെൽഫിയ: പാറ്റയേയോ ചിലന്തിയേയോ കണ്ടാൽ പേടിക്കുന്നവരാണ് നമ്മിൽ പലരും. അപ്പോൾ ഏഴായിരം പ്രാണികളെ ഒന്നിച്ച് കണ്ടാലോ ?. എന്നിട്ടും ഒട്ടും പേടി തോന്നാതിരുന്ന വമ്പന്മാരാണ് ഇവയെ മോഷ്ടിച്ചത്. ഫിലാഡൽഫിയയിലുള്ള പ്രാണി മ്യൂസിയത്തിൽ നിന്നുമാണ് 7000ൽ അധികം ജീവികളെ മോഷ്ടിച്ചുകൊണ്ട് പോയത്. ഇതിന് പിന്നിൽ വൻ കൊള്ളസംഘമാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
കഴിഞ്ഞ ഓഗസ്റ്റിലാണ് മ്യൂസിയത്തിൽ നിന്ന് ഏഴായിരത്തോളം പ്രാണികളെയും ചിലന്തികളെയും പല്ലികളെയുമൊക്കെ കാണാതായത്. മ്യൂസിയത്തിലെ ആകെ ശേഖരത്തിലെ 80 ശതമാനവും മോഷണം പോയ അവസ്ഥ. മ്യൂസിയത്തിലെ ജീവനക്കാരാണ് പ്രദർശനത്തിന് വച്ചിരുന്ന പലതിനെയും കാണാനില്ലെന്ന കാര്യം ആദ്യം ശ്രദ്ധിച്ചത്. ജീവികളെ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിലെ ഷെൽഫുകളും ശൂന്യമാണെന്ന് കണ്ടെത്തിയതോടെ മ്യൂസിയത്തിന്റെ ഉടമസ്ഥൻ ജോൺ കേംബ്രിഡ്ജ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
മ്യൂസിയത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ കാണാൻ കഴിഞ്ഞത് ജീവനക്കാരുടെ യൂണിഫോമിലുള്ള ചിലർ പല സമയങ്ങളിലായി ജീവികളെ പെട്ടികളിലാക്കി പുറത്തേക്ക് പോവുന്നതാണ്. മഞ്ഞക്കാലൻ ടരാന്റുല വിഭാഗത്തിൽ പെട്ട ചിലന്തിയാണ് മോഷണം പോയവയിൽ പ്രധാനപ്പെട്ടത്. വിവിധ പഠനക്ലാസ്സുകളുടെ ഭാഗമായും മറ്റും എക്സിബിഷൻ നടത്താൻ വേണ്ടി ജീവികളെ ഇങ്ങനെ പുറത്തേക്ക് കൊണ്ടുപോകുക പതിവാണ്. എന്നാൽ, ഏഴായിരത്തോളം എണ്ണത്തിനെ എന്തിന് കൊണ്ടുപോയെന്ന് അറിയില്ലെന്നാണ് മ്യൂസിയം അധികൃതർ പറഞ്ഞത്. ഇതിനുള്ള മറുപടി നൽകിയത് പൊലീസാണ്. ഇവയൊക്കെ അന്താരാഷ്ട്ര വിപണിയിൽ വൻ വില ലഭിക്കുന്ന ജീവികളാണ്രേത!
മൃഗശാലകളും മ്യൂസിയങ്ങളും ഗവേഷണകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം മോഷണങ്ങളുടെ പിന്നിലുള്ളത് കള്ളക്കടത്ത് തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ച് പറയുന്നു. മഞ്ഞക്കാലൻ ടരാന്റുലയ്ക്ക് 350 ഡോളറിലും അധികമാണ് വിപണിയിൽ വില. ഭീമൻ പാറ്റകൾക്ക് ജോഡിയൊന്നിന് 500 ഡോളറോളം വില വരും. ഫിലാഡൽഫിയയിൽ നിന്ന് മോഷണം പോയ ജീവികളുടെ ആകെ വില 30,000 മുതൽ 50,000 ഡോളർ വരെയാണെന്നും പൊലീസ് പറഞ്ഞു.
കടത്തിക്കൊണ്ടു പോകാനും കൈമാറ്റം നടത്തുന്നതിനുമുള്ള സൗകര്യം, വർധിച്ചുവരുന്ന ആവശ്യം എന്നിവയാണ് ഇത്തരം മോഷണങ്ങളിലേക്ക് വൻസംഘങ്ങളെ ആകർഷിക്കുന്നത്. ഏഷ്യയിലാണ് ഇവയ്ക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ളത്. വളർത്താൻ വേണ്ടിയും ഇവയുടെ വിഷം എടുത്ത് പല ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടിയുമെല്ലാം ആളുകൾ ഇത്തരം ജീവികളെ വാങ്ങുമെന്നാണ് പൊലീസ് പറയുന്നത്.