- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് ഹോട്ട് സ്പോട്ടായി ഐ.ഐ.ടി.മദ്രാസ്; എല്ലാ ഡിപ്പാർട്ട്മെന്റുകളും അടച്ചിടാൻ നിർദ്ദേശിച്ച് അധികൃതർ
ചെന്നൈ: ഐ.ഐ.ടി.മദ്രാസിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതത് 71കോവിഡ് കേസുകൾ. ഞായറാഴ്ച 32 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് എല്ലാ വിദ്യാർത്ഥികളെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. നിലവിൽ 66 വിദ്യാർത്ഥികൾക്കും അഞ്ച് സ്റ്റാഫ് അംഗങ്ങൾക്കുമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ നില തൃപ്തികരമാണ്. 774 വിദ്യാർത്ഥികളാണ് ക്യാമ്പസിലുള്ളത്.
കോവിഡ് 19 പശ്ചാത്തലത്തിൽ ഒരു മെസ് മാത്രം പ്രവർത്തിപ്പിച്ചാൽ മതിയെന്ന അധികൃതരുടെ തീരുമാനമാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. കോവിഡ് ബാധിച്ചവരിൽ ഭൂരിഭാഗവും കൃഷ്ണ-യമുന ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾകളാണ്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ഡിപ്പാർട്ട്മെന്റുകളും അടച്ചിടാൻ അധികൃതർ തീരുമാനിച്ചു.
ബിരുദാനന്തര വിദ്യാർത്ഥികളോടും ഗവേഷണ വിദ്യാർത്ഥികളോടും മറ്റുള്ളവരോടും റൂമിൽ തന്നെ കഴിയാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇവർക്കാവശ്യമായ ഭക്ഷണം റൂമിലെത്തിക്കുന്നതിനുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. പനി. ചുമ, തൊണ്ടവേദന, രുചി, മണം എന്നിവ അറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരോട് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനും നിർദ്ദേശിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്