ദോഹ: സൗദി സന്ദർശനത്തിന് പോയ ഖത്തർ സ്വദേശിക്ക് മെർസ് ബാധിച്ചതായി റിപ്പോർട്ട്. 71 വയസുള്ള ആൾക്കാണ് മെർസ് ബാധിച്ചതായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് വെളിപ്പെടുത്തി. ഈ വർഷം ആദ്യമാണ് മെർസ് രോഗം ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

സൗദി നോർത്തേൺ പ്രൊവിൻസിൽ റോഡ് മാർഗം യാത്ര ചെയ്യവേയാണ് എഴുപത്തൊന്നുകാരന് മെർസ് ബാധ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് എയർ ആംബുലൻസ് വഴി ഖത്തറിൽ എത്തിക്കുകയായിരുന്നു. 

ഇതോടെ ഖത്തറിൽ ഇതുവരെ മെർസ് ബാധിച്ചവരുടെ എണ്ണം പത്തായി. മുമ്പ് മെർസ് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ നവംബറിലായിരുന്നു.