അബുദാബി; 2015 ആദ്യത്തെ നാലു മാസത്തിനുള്ളിൽ അബുദാബിയിലെ റോഡുകളിൽ പൊലിഞ്ഞത് 75 ജീവനുകളെന്ന് റിപ്പോർട്ട്. 57 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് പൊലീസ് വെളിപ്പെടുത്തിയ കണക്കുകൾ വ്യക്തമാക്കുന്നു.

അമിതവേഗതയും റെഡ് ലൈറ്റ് മറികടക്കുന്നതുമാണ് അപകടങ്ങൾക്ക് പ്രധാനമായും കാരണമാകുന്നതെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. അതേസമയം മുൻവർഷത്തെക്കാൾ അപകടമരണനിരക്കിൽ നേരിയ കുറവ് അനുഭവപ്പെട്ടിട്ടുണ്ട് ഇക്കൊല്ലം. 2014 ഇതേ കാലയളവിൽ 87 പേർ കൊല്ലപ്പെടുകയും 88 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇതേകാലയളവിൽ മുൻ വർഷം ഉണ്ടായ അപകടങ്ങളുടെ എണ്ണത്തിലും കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. ഇക്കൊല്ലം 624 അപകടങ്ങളാണ് ഉണ്ടായിട്ടുള്ളതെങ്കിൽ മുൻ വർഷം ഇത് 683 ആയിരുന്നു. എമിറേറ്റിലെ റോഡ് സുരക്ഷയാണിത് സൂചിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഓവർ സ്പീഡും റെഡ് ലൈറ്റ് മറികടക്കുന്നതും കൂടാതെ അശ്രദ്ധയോടെ വാഹനം ഓടിക്കുന്നത് സ്പീഡ് ലെയ്‌നുകളിൽ വാഹനം ഓടിക്കുന്നതിൽ വീഴ്ച വരുത്തുന്നത് എന്നിവയും അപകട മരണങ്ങൾക്ക് വഴി തെളിക്കുന്നു.