ന്നും ഇന്നും കുട്ടികൾ ക്ലാസ്സ് ടീച്ചർക്ക് ലീവ് ലറ്റർ എഴുതുമ്പോൾ പൊതുവെ ഒരേയൊരു കാരണം വച്ചിട്ടാണു എഴുതിത്ത്ത്തുടങ്ങുക. ക മാ suffering from fever എന്നായിരിക്കും ആ കാരണം. പനി ആയാലും മറ്റെന്ത് കാരണം ആയാലും ലീവ് ലറ്റർ എഴുതുമ്പോൾ ഈ പതിവ് ആരും തെറ്റിക്കാറില്ല. ഒരു നാളിൽ വരുന്ന പനി ഒരു നാളിൽ മാറുകയും ചെയ്യുന്നു. പിറ്റേന്ന് കുട്ടി ക്ലാസ്സിൽ ഹാജരായിരിക്കും. ടീച്ചർമാർക്കും ഇതൊരു ഫോർമാലിറ്റി ആണെന്നറിയാവുന്നതുകൊണ്ട് യഥാർത്ഥ കാരണം ആരോടും ചോദിക്കാറുമില്ല.

എന്നാൽ തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ പൂശണിയൂത്ത് എന്ന ഗ്രാമത്തിലെ സർക്കാർ ഹൈസ്‌കൂളിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ ഈശ്വരൻ എന്ന കുട്ടിയുടെ ലീവ് ലെറ്റർ വായിച്ച് ക്ലാസ്സ് അദ്ധ്യാപകൻ അത്ഭുതപ്പെട്ടുപോയി. തന്റെ അദ്ധ്യാപന ജീവിതത്തിൽ ആദ്യമായാണു അങ്ങനെയൊരു കല്പനഹരജി ആ അദ്ധ്യാപകൻ വായിക്കുന്നത്. ഈശ്വരന്റെ വീട് സ്‌കൂളിൽ നിന്ന് സുമാർ മൂന്ന് കിലോമീറ്റർ അകലെ ശിങ്കരാജപുരത്താണ്. അവിടെ നിന്ന് സ്‌കൂളിലേക്ക് ബസ്സില്ല. ദിവസവും നടന്ന് സ്‌കൂളിൽ പോയിവരികയാണു പതിവ്. ക്ലാസ്സ് അദ്ധ്യാപകൻ ആയ വെങ്കട് കുട്ടികളുടെ ഹാജർ എടുക്കുമ്പോഴാണു മറ്റൊരു വിദ്യാർത്ഥി ഈശ്വരന്റെ ലീവ് ലറ്റർ മാഷെ ഏല്പിക്കുന്നത്. വഴക്കം പോലെയുള്ള അപേക്ഷ ആയിരിക്കും എന്ന് കരുതി വായിക്കാൻ തുടങ്ങിയ അദ്ധ്യാപകനെ ആ ലറ്റർ ആശ്ചര്യത്തിൽ ആഴ്‌ത്തുക തനെ ചെയ്തു.

എന്റെ മാതാവിനു സുഖം ഇല്ലാത്തതിനാൽ, അമ്മ നോക്കിക്കൊണ്ടിരുന്ന കന്നുകാലികളെ ശ്രദ്ധിക്കാൻ ഇന്നത്തേക്ക് (8-03-2017) ഒരു ദിവസം എനിക്ക് അവധി അനുവദിച്ചു തരണം എന്നായിരുന്നു ആ അപേക്ഷയിൽ കാരണമായി എഴുതിയിരുന്നത്. ഈശ്വരൻ എന്ന വിദ്യാർത്ഥി തന്റെ ലീവിനുള്ള അപേക്ഷയിൽ യഥാർത്ഥ കാരണം എഴുതിയതിൽ ആശ്ചര്യപ്പെട്ട അദ്ധ്യാപകനെ പിന്നെയും വികാരഭരിതനാക്കിയത് പിറ്റേന്ന് ക്ലാസ്സിൽ ഹാജരായ അവനോട് എന്താണു ഇങ്ങനെ ഉണ്മയായ കാരണം എഴുതിയത് എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടിയാണ്. സാർ , താങ്കളല്ലേ പറയാറുള്ളത് സത്യം എന്തായാലും അത് മാത്രമേ എപ്പോഴും പറയാവൂ എന്നായിരുന്നു അവന്റെ മറുപടി.

അത് കേട്ട ആ അദ്ധ്യാപകന്റെ കണ്ണിൽ അശ്രുക്കൾ നിറഞ്ഞെങ്കിലും അത് മറ്റ് വിദ്യാർത്ഥികളെ കാണിക്കാതെ ഈശ്വരനെ ശ്ലാഘിച്ചുകൊണ്ട് മാഷ് ക്ലാസ്സിൽ സംസാരിച്ചു. എപ്പോഴോ കുട്ടികളോട് പറയാറുള്ള കാര്യങ്ങൾ വിദ്യാർത്ഥികളുടെ മനസ്സിൽ എത്ര ആഴത്തിൽ പതിയുന്നു എന്നത് അനുഭവത്തിലൂടെ അറിയുമ്പോൾ ഇനിയും എത്രയോ അധികം ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാണു ഉണരുന്നത് എന്ന് വി.വെങ്കട് എന്ന അദ്ധ്യാപകൻ പറഞ്ഞു.

(ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട് : ആനന്ദവികടൻ എന്ന തമിഴ് പ്രസിദ്ധീകരണം)