- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ വൻ ലഹരിമരുന്ന് വേട്ട; ജിദ്ദ തുറമുഖം വഴി കടത്താൻ ശ്രമിച്ച 87 ലക്ഷം മയക്കുമരുന്ന് ഗുളികകൾ പിടികൂടി
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖം വഴി കടത്താൻ ശ്രമിച്ച 87 ലക്ഷം കാപ്റ്റഗൺ ഗുളികകൾ സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അഥോറിറ്റി പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു.
87,35,000 കാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്. തുറമുഖത്തെത്തിയ ചരക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമാക്കുന്നതിനിടെ തുറമുഖത്തെ സുരക്ഷാ സാങ്കേതിക സംവിധാനങ്ങളിലൂടെയുള്ള പരിശോധനയിലാണ് കാപ്റ്റഗൺ ഗുളികകൾ കണ്ടെത്തിയതെന്ന് കസ്റ്റംസ് അഥോറിറ്റി അറിയിച്ചു. കള്ളക്കടത്തും കുറ്റകൃത്യങ്ങളും തടയാൻ രാജ്യത്തെ കര, കടൽ, വ്യോമ മാർഗങ്ങളിൽ കസ്റ്റംസ് കർശന നിരീക്ഷണം തുടരുമെന്നും അഥോറിറ്റി കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്
Next Story