- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുതാത്തതൊന്നും സംഭവിക്കരുതേ എന്ന യുകെ മലയാളികളുടെ പ്രാർത്ഥന വിഫലമായി; മോട്ടോർ വേയിലെ അപകടത്തിൽ നോട്ടിങ്ഹാം മലയാളി മരിച്ചു; വിട വാങ്ങിയത് ചേർപ്പുങ്കൽ സ്വദേശി ബെന്നി എന്ന സിറിയക് ജോസഫ്; പത്തു മണിക്കൂറോളം നീണ്ട ആശങ്കക്ക് അറുതിയായതു വൈകുന്നേരം മൂന്നരയോടെ; നോട്ടിങ്ഹാം മലയാളികൾക്ക് ബെന്നിയെ മറക്കാനാകില്ല
കവൻട്രി: മോട്ടോർ വെയിൽ ഇന്ന് പുലർച്ചെ ഉണ്ടായ വൻ അപകടത്തിൽ പ്പെട്ട മിനി വാൻ ഓടിച്ചിരുന്നത് ഒരു മലയാളിയാണെന്ന ആദ്യ സൂചനകൾ പുറത്തു വന്നപ്പോൾ യുകെയിലെ മലയാളികളെല്ലാം ഒരു മിച്ചിരുന്നു പ്രാർത്ഥിക്കുകയായിരുന്നു. ആ ജീവനേ കാത്തോളണേ എന്ന മനമുരുകിയുള്ള പ്രാർത്ഥനകളെല്ലാം വിഫലമാക്കിക്കൊണ്ട് മിനി ബസ് ഡ്രൈവറായിരുന്ന നോട്ടിങ്ഹാം മലയാളി മരിച്ചെന്ന സ്ഥിരീകരണമാണ് ഇപ്പോൾ ആശുപത്രിയിൽ നിന്നും ലഭിക്കുന്നത്. ചേർപ്പുങ്കൽ സ്വദേശിയായ ബെന്നി എന്ന വിളിക്കുന്ന സിറിയക് ജോസഫാണ് മരിച്ചത്. ഏറെ നാളുകളായി ടാക്‌സി ഓടിക്കുന്ന വ്യക്തിയാണ് ബെന്നി. എയർപോർട്ട്, വിനോദ യാത്ര എന്നിവയ്ക്കായി സ്ഥിരമായി വാടകയ്ക്ക് ഓടുന്ന വാൻ ആയിരുന്നു ഇത്. മോട്ടോർവേയിൽ മിൽട്ടൺ കെയ്ൻസിനും ന്യൂപോർട് പാഗ്നലിനും ഇടയിലാണ് സംഭവം. 13 പേരാണ് വാനിൽ ഉണ്ടായിരുന്നത്. ഭൂരിഭാഗവും വിപ്രോ ഐടി കമ്പനിയിലെ ജീവനക്കാരുമായിരുന്നു. അപകടത്തിൽ മിനി വാനും ലോറിയും ഉൾപ്പെട്ടതോടെയാണ് മരണ സംഖ്യ ഉയരാൻ കാരണമായത്. സംഭവം അറിഞ്ഞു നിരവധി മലയാളികൾ സ്ഥലത്തു എത്തിയിട്ടുണ്ട്. മണിക്കൂറുകൾ ന
കവൻട്രി: മോട്ടോർ വെയിൽ ഇന്ന് പുലർച്ചെ ഉണ്ടായ വൻ അപകടത്തിൽ പ്പെട്ട മിനി വാൻ ഓടിച്ചിരുന്നത് ഒരു മലയാളിയാണെന്ന ആദ്യ സൂചനകൾ പുറത്തു വന്നപ്പോൾ യുകെയിലെ മലയാളികളെല്ലാം ഒരു മിച്ചിരുന്നു പ്രാർത്ഥിക്കുകയായിരുന്നു. ആ ജീവനേ കാത്തോളണേ എന്ന മനമുരുകിയുള്ള പ്രാർത്ഥനകളെല്ലാം വിഫലമാക്കിക്കൊണ്ട് മിനി ബസ് ഡ്രൈവറായിരുന്ന നോട്ടിങ്ഹാം മലയാളി മരിച്ചെന്ന സ്ഥിരീകരണമാണ് ഇപ്പോൾ ആശുപത്രിയിൽ നിന്നും ലഭിക്കുന്നത്. ചേർപ്പുങ്കൽ സ്വദേശിയായ ബെന്നി എന്ന വിളിക്കുന്ന സിറിയക് ജോസഫാണ് മരിച്ചത്. ഏറെ നാളുകളായി ടാക്‌സി ഓടിക്കുന്ന വ്യക്തിയാണ് ബെന്നി. എയർപോർട്ട്, വിനോദ യാത്ര എന്നിവയ്ക്കായി സ്ഥിരമായി വാടകയ്ക്ക് ഓടുന്ന വാൻ ആയിരുന്നു ഇത്. മോട്ടോർവേയിൽ മിൽട്ടൺ കെയ്ൻസിനും ന്യൂപോർട് പാഗ്നലിനും ഇടയിലാണ് സംഭവം.
13 പേരാണ് വാനിൽ ഉണ്ടായിരുന്നത്. ഭൂരിഭാഗവും വിപ്രോ ഐടി കമ്പനിയിലെ ജീവനക്കാരുമായിരുന്നു. അപകടത്തിൽ മിനി വാനും ലോറിയും ഉൾപ്പെട്ടതോടെയാണ് മരണ സംഖ്യ ഉയരാൻ കാരണമായത്. സംഭവം അറിഞ്ഞു നിരവധി മലയാളികൾ സ്ഥലത്തു എത്തിയിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനു ശേഷം എം 1 ജംഗ്ഷൻ 14 നും 15 നും ഇടയിലുള്ള റോഡ് ഗതാഗതത്തിനായി ഇപ്പോൾ തുറന്നിട്ടുണ്ട്. അപകടത്തിനു ശേഷം ഗതാഗത സംവിധാനം താറുമാറായി കിടക്കുകയായിരുന്നു. സിൽവർസ്റ്റോണിൽ ബ്രിട്ടീഷ് മോട്ടോർ ഗ്രാൻഡ് പ്രീ നടക്കുന്നതിനാൽ മിക്ക റോഡുകളിലും അപകടത്തെ തുടർന്ന് ഗതാഗത കുരുക്കും രൂപം കൊണ്ടിരുന്നു. അതേസമയം, അപകടത്തിൽ മരിച്ചവരുടെ വിശദംശങ്ങൾ പൊലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. അതേസമയം അപകടകരമായ ഡ്രൈവിങ് നടത്തിയതിനു രണ്ടു പേര് അറസ്റ്റിൽ ആയതായി സൂചനയുണ്ട്.
മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് ആദ്യ സൂചനകൾ. മരിച്ചവർ എല്ലാം മിനി ബസ് യാത്രക്കാരാണ്. ലോറികൾ ഓടിച്ചിരുന്ന ഡ്രൈവർമാരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇതിൽ ഒരാൾ അപകടകരമായ രീതിയിൽ ലോറി ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് പരിശോധനയിൽ ഇയാൾ അനുവദനീയം ആയതിലും അധികം മദ്യം കഴിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്നു മണിക്ക് നടന്ന അപകടത്തിന് ഡ്രൈവർമാരുടെ ഉറക്ക ക്ഷീണം, വെളിച്ച കുറവ് തുടങ്ങിയ കാരണങ്ങളും തള്ളിക്കളയാനാകില്ല എന്നും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.