ന്യൂഡൽഹി: മനസാക്ഷിയുള്ള ഒരാൾക്കും കേട്ടിരിക്കാൻ പോലും ആവാത്ത ഒരു വാർത്തയാണ് ജമ്മുകാശ്മീരിലെ കത്വയിൽ നിന്നും പുറത്ത് വരുന്നത്. എട്ടു വയസ്സുമാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ പൂജാരിയും നിയമ പാലകരായ പൊലീസും അടങ്ങുന്ന ആറംഗ സംഘം ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊന്നു എന്ന വാർത്തയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നത്. ജമ്മുകാശ്മീർ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വിവരിച്ചു കൊണ്ടുള്ള വാർത്തകൾ ഉള്ളത്. അസിഭാ ബാനു എന്ന കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

ക്ഷേത്രത്തിനുള്ളിൽ വച്ച് പൂജാരിയും രണ്ട് പൊലീസുകാരും പ്രായപൂർത്തിയാവാത്ത ഒരാളും അടക്കം ആറംഗ സംഘമാണ് ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നത്. ഇതിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ ആഗ്രഹ പൂർത്തികരണത്തിനായി ഉത്തർപ്രദേശിലെ മീറത്തിൽ നിന്നും വിളിച്ചു വരുത്തുകയും പീഡിപ്പിക്കാൻ അവസരം ഒരുക്കി കൊടുക്കുകയുമായിരുന്നു. എട്ടു വയസ്സുള്ള ഈ കുഞ്ഞിനെ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം അരങ്ങേറിയത്. ഒരാഴ്ചയോളം കെട്ടിയിട്ട് പീഡിപ്പിച്ച കുഞ്ഞിനെ ആവശ്യം കഴിഞ്ഞപ്പോൾ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രായപൂർത്തിയാകാത്തയാളാണ് കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും കാട്ടിൽ ഉപേക്ഷിക്കുകയും ആയിരുന്നെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

ഇക്കഴിഞ്ഞ ജനുവരി 10നാണ് ഈ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിനുള്ളിൽ ഒളിവിൽ വെച്ചത്. ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജയ് റാമാണ് ഗൂഢാലോചനയിലെ മുഖ്യപ്രതി. ഇയാളും സ്‌പെഷ്യൻ പൊലീസ് ഓഫീസർമാരായ ദീപക് കജുരിയ, സുരേന്ദർ വർമ, സുഹൃത്ത് പർവേശ് കുമാർ എന്ന മന്നു, സഞ്ജിറാമിന്റെ മകൻ വിശാൽ, പ്രായപൂർത്തിയാവാത്ത അനന്തിരവൻ എന്നിവരാണ് പ്രതികൾ. കത്വ ജില്ലയിലെ രസാന മേഖലയിൽ ജീവിക്കുന്ന ബക്രീവാൾ നാടോടിസംഘത്തെ പ്രദേശത്ത് നിന്നും ഓടിക്കാൻ പ്രതികൾ ആസൂത്രിതമായാണ് പീഡനവും കൊലപാതകവും ആസൂത്രണം ചെയതത്.

പിറ്റേന്ന് സഞ്ജിറാമിന്റെ പ്രായപൂർത്തിയാവാത്ത അനന്തിരവനാണ് മീറത്തിൽ പഠിക്കുന്ന ബന്ധുവിനെ ആഗ്രഹ പൂർത്തികരണത്തിനായി മൂററ്റിൽ നിന്നും വിളിച്ചുവരുത്തിയത്. ഇയാളും പെൺകുട്ടിയെ രണ്ട് പ്രാവശ്യത്തോളം പീഡിപ്പിച്ചു. മറ്റ് പ്രതികളും പെൺകുട്ടിയെ നിരവധി തവണ മാറി മാറി പീഡനത്തിന് ഇരയാക്കി. ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന്റെ റിപ്പോർട്ടിൽ ഉള്ളത്.

ദീപക് കജുരിയ ന്ന പൊലീസുകാരൻ പെൺകുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് തനിക്ക് ഇനിയും അവളെ പ്രാപിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. തുടർന്ന് സഞ്ജിറാമിന്റെ പ്രായപൂർത്തിയാവാത്ത അനന്തിരവൻ കല്ലുപയോഗിച്ച് പെൺകുട്ടിയുടെ തലയിൽ ഇടിച്ച് കൊന്നു. ശേഷം കുട്ടിയുടെ മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുക ആയിരുന്നു. കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തിയ നാട്ടുകാർ ജനുവരി 17നാണ് കുട്ടിയുടെ മൃതദേഹം കാട്ടിൽ നിന്നും കണ്ടെത്തിയത്. ക്രൂരമായ പീഡനത്തിന് ഒടുവിലാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കൾ പരാതിയുമായി രംഗത്തുവന്നു.

തുടർന്ന് ജനുവരി 23ന് കേസ് സംസ്ഥാന സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യത്തിന്റെ ചുരുളഴിയുന്നത്. കേസിലെ നിർണായക തെളിവുകൾ നശിപ്പിക്കാൻ പ്രതികളെ സഹായിച്ച പൊലീസ് ഇൻസടറായ ആനന്ദ് ദത്തയെയും ഹെഡ് കോൺസറ്റബിൾ തിലക് രാജിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

ജനുവരി 10ന് തന്റെ കുതിരകളെ വീട്ടിലേക്ക് കൊണ്ടുവരാനായി കാടിന്റെ ഭാഗത്തേക്ക് പോയ കുട്ടിയെ ഇവർ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുതിരകൾ തിരിച്ചെത്തിയിട്ടും കുട്ടിയെ കാണാതായതോടെ പെൺകുട്ടിയുടെ അമ്മ കുട്ടിയുടെ പിതാവിനെ അറിയിച്ചു. രാത്രി മുഴുവൻ ഇവർ നാട്ടുകാരുമായി ചേർന്ന് തിരച്ചിൽ നടത്തുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു. എന്നാൽ കുട്ടിയെ കുറിച്ച് വിവിരം ഒന്നം കിട്ടിയില്ല. ജനുവരി 17ന് മൃതദേഹം മാത്രമാണ് കിട്ടിയത്.