- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
8500 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ; 203 കന്നാസ് കണ്ടെത്തിയത് എടയാർ വ്യവസായ മേഖലയിലെ പെയിന്റ് നിർമ്മാണ കമ്പനിയുടെ ഭൂഗർഭ അറയിൽ നിന്ന്
ആലുവ : ആലുവ, കളമശ്ശേരി, എടയാർ മേഖലയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ സ്പിരിറ്റ് ശേഖരം കണ്ടെത്തി. കളമശ്ശേരിയിൽ ദോസ്ത് വാഹനത്തിൽ കടത്തുകയായിരുന്ന 40 കന്നാസ് സ്പിരിറ്റുമായി രണ്ടു പേരെ അറസ്റ്റു ചെയ്തു. തുടർന്ന് ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എടയാർ വ്യവസായ മേഖലയിലെ പെയിന്റ് നിർമ്മാണ കമ്പനിയുടെ ഭൂഗർഭ അറയിൽ നിന്നാണ് 203 കന്നാസ് സ്പിരിറ്റ് കണ്ടെത്തിയത്.
ഒരു കന്നാസിൽ 35 ലിറ്റർ വീതം ആകെ 8500 ലിറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്. തൃപ്പൂണിത്തുറ പുതിയ കാവിൽ ഇപ്പോൾ താമസിക്കുന്ന പൂണിത്തുറ തമ്മനം സ്വദേശി വേലിക കത്ത് വീട്ടിൽ ബൈജു (50) ചിറ്റേത്തുകര മലക്കപ്പറമ്പിൽ സാംകുമാർ (38) എന്നിവരാണ് പിടിയിലായത്.
വ്യാജമദ്യ നിർമ്മാണത്തിനായി ശേഖരിച്ച സ്പിരിറ്റാണ് പിടിച്ചെടുത്തത്. എക്‌സൈസ് കമ്മീഷണറുടെ മദ്ധ്യമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
തുടർന്ന് എറണാകുളം അസ്സി. എക്‌സൈസ് കമ്മീഷണർ ആ. ടെനിമോൻ നടത്തിയ തുടരന്വേഷണത്തിൽ ഈ കേസ്സിലെ പ്രധാന പ്രതിയായ കലൂർ അശോക റോഡിൽ നടുവില മുള്ളത്ത് വീട്ടിൽ, എൻ.വി. കുര്യൻ (65) എന്നയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇതു മായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് അസി. കമ്മീഷണർ അറിയിച്ചു. സർക്കിൾ ഇൻസ്‌പെകടർ ജുനൈദ് പി , നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സി ഐ ഷൈബു പി ഇ, കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ആശ്വിൻ കുമാർ, ആലുവ റേഞ്ച് ഇൻസ്‌പെക്ടർ അജിരാജ് ആർ , എക്‌സൈസ് കമ്മീഷണറുടെ മദ്ധ്യമേഖല സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ ഒ.എൻ. അജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സിജുമോൻ ട, അനുപ് തോമസ്, ജെലീൽ കെ, എൻ.ഡി. ടോമി , വനിതാ സിവിൽ ഓഫീസർ ജിജി മോൾ എം വി, പ്രിവന്റീവ് ഓഫീസർ അനീസ് ,വിനേഷ്, സതീഷ്, എസ് ബാലു, ജോൺസൺ ടിവി, ഉദ്യോഗസ്ഥരായ സാന്റി തോമസ്, ദേവദാസ് സി കെ., സുനിൽ പി ആർ വികാന്ത് പി വി, രജിത്ത് ആർ നായർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
മറുനാടന് മലയാളി ലേഖകന്.