- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളില്ല; പുതുതായി രോഗം സ്ഥിരീകരിച്ചത് 86 പേർക്ക്
മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇന്ന് 86 പേർക്കാണ് രാജ്യത്ത് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം ചികിത്സയിലായിരുന്ന 258 പേർ രോഗമുക്തരാവുകയും ചെയ്തു.
ആകെ 1,28,719 പേർക്കാണ് ഇതുവരെ ഒമാനിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 1,21,614 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 1497 പേരാണ് ഇതുവരെ മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാൻ സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നൽകിയ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
മറുനാടന് ഡെസ്ക്
Next Story