വിസ്മയക്കാഴ്ചകൾ ഒളിപ്പിച്ചെത്തിയ പൃഥ്വിരാജ് ചിത്രം നയനിന്റെ മോഷൻ പോസ്റ്ററിന് യുട്യൂബ് ട്രെന്റിങ് ലിസ്റ്റിലും ഇടംപിടിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്‌ച്ചേർസും കൈകോർക്കുന്ന ആദ്യ മലയാള സിനിമയായ നയൻ സംവിധാനം ചെയ്യുന്നത് ജെനുസ് മുഹമ്മദ് ആണ്.

ഹിമാലയൻ പർവത നിരകളുടെ പശ്ചാത്തലത്തിൽ കൈയിൽ തീപന്തവുമായി നിൽക്കുന്ന പൃഥ്വിയാണ് മോഷൻ പോസ്റ്ററിലുള്ളത്. ബിഹാഗ് മജീദാണ് മോഷൻ പോസ്റ്റർ ഒരുക്കിയി രിക്കുന്നത്. ശേഖർ മേനോൻ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തൊരു സിനിമയായിരിക്കും നയനെന്ന് നേരത്തെ തന്നെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ ശാസ്തജ്ഞനായാണ് പൃഥ്വി എത്തുക എന്നാണ് റിപ്പോർട്ടുകൾ.

ഹിമാചൽ പ്രദേശ് ആണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ് ലൊക്കേഷനുകളിലൊന്ന്. സിനിമയിലെ മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല.ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും.