സാൻ അന്റോണിയൊ: അനധികൃതമായി ട്രെയ്‌ലർ ട്രക്കിൽ യാത്രക്കാരെ കുത്തി നിറച്ചു ഒമ്പത് പേർ ചൂടേറ്റ് മരിക്കാനിടയായ സംഭവത്തിൽ ഫ്‌ളോറിഡായിൽ നിന്നുള്ള ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.ജൂലായ് 23 ഞായറാഴ്ച രാവിലെ സാനന്റോണിയായിലെ വാൾ മാർട്ട് പാർക്കിങ് ലോട്ടിലാണ് ട്രക്ക് കണ്ടെത്തിയത്. ഉള്ളിൽ നിന്നും നിലവിളി കേട്ടതിനെ തുടർന്ന് വാൾ മാർട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസിൽ നടത്തിയ പരിശോധനയിൽ 39 പേർ ട്രക്കിനകത്തുണ്ടായിരുന്നതായി കണ്ടെത്തി.ട്രക്കിനകത്ത് ആവശ്യമായ വായു സഞ്ചാരം ലഭിക്കാതിരുന്നതും, ശക്തമായ ചൂടുമാണ് ഒമ്പതി പേർ മരിക്കാനിടയായതെന്നും, ശേഷിക്കിന്ന 30 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും സാൻ അന്റോണിയൊ പൊലീസ് ചീഫ് വില്യം മക്കമനസ് പറഞ്ഞു.

8 പേർ ട്രക്കിനകത്ത്വെച്ചും ഒരാൾ ആശുപത്രിയിലെത്തിയുമാണ് മരണമടഞ്ഞത്. മരിച്ചവർ എല്ലാവരും പ്രായപൂർത്തി ആയവരായിരുന്നവരായിരുന്നെന്നും, എന്നാൽ ഇവർ എവിടെ നിന്ന് എങ്ങോട്ടാണ് പോയിരുന്നതെന്ന് വിശദമായ അന്വേഷണങ്ങൾക്ക് ശേഷമേ വെളിപ്പെടുത്താനാകൂ എന്ന് ചീഫ് പറഞ്ഞു.ട്രക്ക് ഡ്രൈവർക്കെതിരെ സ്റ്റേറ്റ് ഫെഡറൽ കേസ്സുകൾ ചാർജ് ചെയ്യുമെന്ന് ഐ സി ഇ ഡയറക്ടർ തോമസ് ഹോമാൻ പറഞ്ഞു.