ഫ്‌ളോറിഡ: അറിയാതെ ചെയ്തു പോയ ഏതോ ചെറിയൊരു തെറ്റിന് കുടുംബാംഗമായ 325പൗണ്ടുള്ള വെറോനിക്ക 9 വയസ്സുക്കാരിയിയുടെ ദേഹത്ത് കയറിയിരുന്നു.തുടർന്ന ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞ് ആശുപത്രിയിൽഎത്തുന്നതിനിടയിൽ മരിച്ച സംഭവം ഫ്‌ളോറിഡായിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഒക്ടോബർ 14 ശനിയാഴ്ചയായിരുന്ന സംഭവം.അച്ചടക്കംപഠിപ്പിക്കാനായിരുന്നുവത്രെ കസ്സേരയിലിരുന്ന കുഞ്ഞിന്റെ ശരീരത്തിൽ 325പൗണ്ടുള്ള വൗറോണിക്ക കയറിയിരുന്നത്. അൽപസമയത്തിന് ശേഷംഎഴുന്നേറ്റപ്പോൾ കുട്ടിയുടെ ശ്വാസോച്ച്വാസം നിലച്ചിരുന്നു. ഉടനെ സി പിആർ നൽകി ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയോട് ക്രൂരത കാണിച്ചു എന്ന കുറ്റം ചുമത്തിവെറോണിക്കയ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിക്ക് നേരെ നടന്ന ക്രൂരത റിപ്പോർട്ട് ചെയ്യാതിരുന്നതിനും, ചൈൽഡ്നെഗ്ലറ്റിനും മാതാപിതാക്കളുടെ പേരിലും പൊലീസ് കേസ്സെടുത്തു.എസ് കാംമ്പികകൗണ്ടി ജയിലിലടച്ച് മൂന്ന് പേരിൽ വെറോണിക്കായെ 125000 ഡോളർജാമ്യത്തിൽ വിട്ടയച്ചു. കുട്ടിയുടെ മരണത്തെ കുറിച്ച് ഫ്‌ളോറിഡാഡിപ്പാർട്ട്‌മെന്റ് ഓഫ് ചിൽഡ്രൻ ആൻഡ് ഫാമലീസ് അന്വേഷണം ആരംഭിച്ചു.