ട്രിപ്പോളി: ലിബിയൻ തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി തൊണ്ണൂറോളം പേരെ കാണാതായി. പാക്കിസ്ഥാൻകാരായ അഭയാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഇതുവരെ 10 മൃതദേഹങ്ങൾ തീരത്ത് അടിഞ്ഞു.

ഇതിൽ എട്ടു പേർ പാക്കിസ്ഥാനികളും രണ്ടു പേർ ലിബിയക്കാരുമാണ്. അപകടത്തിൽനിന്നും മൂന്ന് പേർ രക്ഷപെട്ടു. മെഡിറ്ററേനിയൻ കടലിലൂടെ ഇറ്റലിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.ലിബിയ വഴി യൂറോപ്പിലേക്ക് കടക്കുന്നവരിൽ ഏറെയും പാക്കിസ്ഥാനികളാണ്. ടുണീഷ്യയുമായി ലിബിയ അതിരുപങ്കിടുന്ന സുറാവയിൽ നിന്നാണ് അഭയാർഥി ബോട്ടുകൾ ഏറെയും പുറപ്പെടുന്നത്. അതേസമയം, ലിബിയയിൽ നിന്ന് യൂറോപ്പിലേക്ക് കടക്കുന്നവരുടെ എണ്ണം ജൂലൈയ്ക്ക് ശേഷം നന്നേ കുറഞ്ഞിരുന്നു.