- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാംഗ്ലൂർ ഡെയ്സ് 90 കളിൽ ഇറങ്ങിയാൽ എങ്ങനെയിരിക്കും; കുട്ടനും അജുവും ദിവ്യയുമായി മഞ്ജുവും മോഹൻലാലും മമ്മൂട്ടിയും എത്തുന്ന വീഡിയോ കാണാം
മലയാളി യുവത്വം ആഘോഷമാക്കി ഹിറ്റൊരുക്കിയ ചിത്രമാണ് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സ്. ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്റിയ നസീം, ഇഷ തൽവാർ, നിത്യ മേനോൻ തുടങ്ങിയ യുവതാരങ്ങൾ ആയിരുന്നു ചിത്രത്തിൽ എത്തിയത്. എന്നാൽ ഈ ബാംഗ്ലൂർ ഡേയ്‌സ് 90 കളിലെത്തിയാൽ എങ്ങനെയായിരിക്കും എന്നാണ് ഇപ്പോൾ വീഡിയോയിലൂടെ പുറത്ത് വന്നിരുക്കുന്നത്. കുട്ടനായി (നിവിൻ പോളി) മോഹൻലാലും അജുവായി (ദുൽഖർ സൽമാൻ) മമ്മൂട്ടിയും ദിവ്യയായി (നസ്റിയ നസീം) മഞ്ജു വാര്യരും എത്തുന്നതായി സങ്കൽപിക്കുക. ഫഹദ് ഫാസിൽ ചെയ്ത വേഷം സുരേഷ് ഗോപിയും എടുക്കട്ടെ. ശോഭനയും പാർവ്വതിയും ഇഷ തൽവാറും നിത്യ മേനോനുമായി വരും. ഈ സങ്കൽപത്തിൽ നിന്നാണ് ഒരു റീമിക്സ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എസ് കെ എഡിറ്റ്സ് എന്ന യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വിഡീയോ ഇപ്പോൾ വൈറലയാരിക്കുകയാണ്. ഇതിനോടം ഒന്നരലക്ഷത്തിലധികം കാണികളാണ് യുട്യൂബിൽ ലഭിച്ചിരിക്കുന്നത്.
മലയാളി യുവത്വം ആഘോഷമാക്കി ഹിറ്റൊരുക്കിയ ചിത്രമാണ് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സ്. ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്റിയ നസീം, ഇഷ തൽവാർ, നിത്യ മേനോൻ തുടങ്ങിയ യുവതാരങ്ങൾ ആയിരുന്നു ചിത്രത്തിൽ എത്തിയത്. എന്നാൽ ഈ ബാംഗ്ലൂർ ഡേയ്‌സ് 90 കളിലെത്തിയാൽ എങ്ങനെയായിരിക്കും എന്നാണ് ഇപ്പോൾ വീഡിയോയിലൂടെ പുറത്ത് വന്നിരുക്കുന്നത്.
കുട്ടനായി (നിവിൻ പോളി) മോഹൻലാലും അജുവായി (ദുൽഖർ സൽമാൻ) മമ്മൂട്ടിയും ദിവ്യയായി (നസ്റിയ നസീം) മഞ്ജു വാര്യരും എത്തുന്നതായി സങ്കൽപിക്കുക. ഫഹദ് ഫാസിൽ ചെയ്ത വേഷം സുരേഷ് ഗോപിയും എടുക്കട്ടെ. ശോഭനയും പാർവ്വതിയും ഇഷ തൽവാറും നിത്യ മേനോനുമായി വരും.
ഈ സങ്കൽപത്തിൽ നിന്നാണ് ഒരു റീമിക്സ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എസ് കെ എഡിറ്റ്സ് എന്ന യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വിഡീയോ ഇപ്പോൾ വൈറലയാരിക്കുകയാണ്. ഇതിനോടം ഒന്നരലക്ഷത്തിലധികം കാണികളാണ് യുട്യൂബിൽ ലഭിച്ചിരിക്കുന്നത്.