കാലിഫോർണിയ: കാലിഫോർണിയായിൽ ഈയ്യിടെ ഉണ്ടായ കാട്ടുതീയിൽ കത്തിയമർന്ന് പാരഡൈസ് സിറ്റിയിലെ വിദ്യാലയത്തിലെ 980 കുട്ടികൾക്കും, 105 അദ്ധ്യാപകർക്കും ആയിരം ഡോളറിന്റെ ചെക്ക് വീതം നൽകി 90 വയസ്സുള്ള ബിസിനസ്സ്മാൻ മാതൃക കാട്ടി.

പാരഡൈസ് ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും ഇന്ന് ഭവനരഹിതരാണ്. കാലിഫോർണിയായുടെ ചരിത്രത്തിൽ ഏറ്റവും ഭയാനകമായ കാട്ടുതീയിൽ ഇവരുടെ വീടുകൾ എല്ലാം അഗ്‌നിക്കിരയായി.

സാൻഡിയാഗോയിലുള്ള ബോബുവിൽസൻ എന്ന വ്യാപാരി(90) ഈ വാർത്ത കേട്ടയുടൻ ഇവരെ സഹായിക്കുന്നതിനുള്ള താൽപര്യം പ്രകടിപ്പിക്കുകയും 1.1 മില്യൻ ഡോളർ സ്‌ക്കൂളിൽ വിതരണം ചെയ്യുകയുമായിരുന്നു.

ഞാൻ എത്ര വൈകിയാലും വീട്ടിൽ ചെല്ലുമ്പോൾ ഭക്ഷണം നൽകുന്നതിന് എന്റെ അമ്മയും, കിടന്നുറങ്ങുന്നതിന് ഒരു ബെഡും എനിക്കുണ്ട്. എന്നാൽ പരഡൈസ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഇതിനുള്ള സാഹചര്യമില്ലല്ലോ എന്നതാണ് എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്. ചെക്കുകൾ നൽകി കഴിഞ്ഞശേഷം ബോബ് വിൽസൺ പറഞ്ഞു. 500 മൈൽ യാത്രചെയ്താണ് ബോംബ് വിൽസൺ സ്‌ക്കൂളിൽ ചെക്കുകൾ വിതരണം ചെയ്യുന്നതിന് എത്തിച്ചേർന്നത്. 153000 ഏക്കർ പ്രദേശം അഗ്‌നിക്കിരയാകുകയും 88 പേർക്ക് ഇവിടെ ജീവഹാനി സംഭവിക്കുകയും ചെയ്തിരുന്നു.