- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
തൊഴിൽ നിയമ ലംഘനം: ഖത്തറിൽ കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിൽ അടച്ച് പൂട്ടിയത് 923 കമ്പനികൾ
ദോഹ: 2015ൽ ഖത്തറിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 923 കമ്പനികളുടെ പ്രവർത്തനം നിരോധിച്ചു. തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2015ന്റെ ആദ്യ പകുതിയിൽ വിവിധ കാരണങ്ങളാൽ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം കമ്പനികളുടെ അഞ്ച് ശതമാനം, അതായത് 807 കമ്പനികൾ മന്ത്രാലയത്തിന്റെ നോട്ടപ്പു ള്ളികളായിരുന്
ദോഹ: 2015ൽ ഖത്തറിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 923 കമ്പനികളുടെ പ്രവർത്തനം നിരോധിച്ചു. തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
2015ന്റെ ആദ്യ പകുതിയിൽ വിവിധ കാരണങ്ങളാൽ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം കമ്പനികളുടെ അഞ്ച് ശതമാനം, അതായത് 807 കമ്പനികൾ മന്ത്രാലയത്തിന്റെ നോട്ടപ്പു ള്ളികളായിരുന്നു. കഴിഞ്ഞ വർഷത്തിന്റെ രണ്ടാം പകുതിയിൽ 116 കമ്പനികൾ മാത്രമാണ് നിരോധിക്കപ്പെട്ടത്. രാജ്യത്തെ നിയമങ്ങൾ നടപ്പിലാക്കാൻ കമ്പനികൾ പ്രതിജ്ഞാ ബദ്ധമാകുന്നതിന്റെ സൂചനയാണിത്.
കഴിഞ്ഞ വർഷം 28,085 കമ്പനികളിലായി 56,724 സന്ദർശനങ്ങളാണ് മന്ത്രാലയത്തിന്റെ പരിശോധന സംഘം നടത്തിയത്. 300 പരിശോധകരെയാണ് മന്ത്രാലയം ഇതിനായി നിയോഗിച്ചിരിക്കുന്നത്. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി രാജ്യത്തുള്ള നിയമങ്ങളുടെ ലംഘനവും തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നതിലെ അനാസ്ഥയും കമ്പനികൾ നിരോധിക്കുന്നതിന് കാരണമായി. കമ്പനി പൂട്ടുന്നതു വഴി തൊഴിലാളികൾക്ക് പ്രയാസമുണ്ടാകുന്നത് ഒഴിവാക്കാൻ തൊഴിലാളികളുടെയും കമ്പനികളുടെയും പ്രശ്‌നങ്ങൾ വ്യത്യസ്തമായാണ് മന്ത്രാലയം പരിഗണിക്കുന്നത്.