- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹശേഷമുള്ള ഭാവനയുടെ മടങ്ങിവരവ് ഹിറ്റ് ചിത്രത്തിന്റെ റീമേക്കിലൂടെ; വിജയ് സേതുപതി -തൃഷ ജോഡികളുടെ റൊമാന്റിക് ചിത്രം 96 ന്റെ കന്നഡ റീമേക്കിൽ ജാനുവാകുന്നത് മലയാളത്തിന്റെ പ്രിയ നടി
കന്നഡ സിനിമ നിർമ്മാതാവ് നവീനുമായുള്ള വിവാഹശേഷം ബാംഗ്ലൂരിൽ താമസമാക്കിയ നടി ഭാവന വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതും പ്രേക്ഷകർ ഏറെ ഹൃദയോത്തോട് ചേർത്ത് വച്ച കഥാപാത്രമായി.തമിഴ് മലയാളം സിനിമ പ്രേമികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ സൂപ്പർ ചിത്രം 96 കന്നഡയിൽ റീമേക്ക് ചെയ്യുമ്പോൾ ജാനുവായി എത്തുക ഭാവനയായിരിക്കും. വിജയ് സേതുപതിയും തൃഷയും പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം ഇപ്പോൾ റീമേക്കിന് ഒരുങ്ങുകയാണ്.റാമായി ഗണേശും എത്തും. ഏറെ പ്രശംസ പിടിച്ചു പറ്റിയ ഈ ചിത്രം കന്നടയിൽ 99 എന്ന പേരിലാണ് എത്തുന്നത്. ഛായാഗ്രാഹൻ പ്രേംകുമാർ സംവിധാനം ചെയ്ത 96 കന്നടയിൽ ഒരുക്കുന്നത് സംവിധായകൻ പ്രീതം ഗുബ്ബിയാണ്.ഭാവനയും ഗണേശും നേരത്തെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായാ റോമിയോയിൽ ഒന്നിച്ചിരുന്നു. അതുകൊണ്ടുതന്നെ 'വിജയ് സേതുപതി- തൃഷ' കോംബോ പ്രേക്ഷകർ ഏറ്റെടുത്തപോലെ 'ഭാവന-ഗണേശ്' എന്ന കോംബോയും ഏറ്റെടുക്കുമെന്നാണ് വിശ്വാസമെന്ന് സംവിധയകൻ പ്രീതം ഗുബ്ബി പറഞ്ഞു. പ്രീതം ഒരു അവസരവുമായി വന്നപ്പോളേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായി
കന്നഡ സിനിമ നിർമ്മാതാവ് നവീനുമായുള്ള വിവാഹശേഷം ബാംഗ്ലൂരിൽ താമസമാക്കിയ നടി ഭാവന വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതും പ്രേക്ഷകർ ഏറെ ഹൃദയോത്തോട് ചേർത്ത് വച്ച കഥാപാത്രമായി.തമിഴ് മലയാളം സിനിമ പ്രേമികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ സൂപ്പർ ചിത്രം 96 കന്നഡയിൽ റീമേക്ക് ചെയ്യുമ്പോൾ ജാനുവായി എത്തുക ഭാവനയായിരിക്കും.
വിജയ് സേതുപതിയും തൃഷയും പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം ഇപ്പോൾ റീമേക്കിന് ഒരുങ്ങുകയാണ്.റാമായി ഗണേശും എത്തും. ഏറെ പ്രശംസ പിടിച്ചു പറ്റിയ ഈ ചിത്രം കന്നടയിൽ 99 എന്ന പേരിലാണ് എത്തുന്നത്.
ഛായാഗ്രാഹൻ പ്രേംകുമാർ സംവിധാനം ചെയ്ത 96 കന്നടയിൽ ഒരുക്കുന്നത് സംവിധായകൻ പ്രീതം ഗുബ്ബിയാണ്.ഭാവനയും ഗണേശും നേരത്തെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായാ റോമിയോയിൽ ഒന്നിച്ചിരുന്നു. അതുകൊണ്ടുതന്നെ 'വിജയ് സേതുപതി- തൃഷ' കോംബോ പ്രേക്ഷകർ ഏറ്റെടുത്തപോലെ 'ഭാവന-ഗണേശ്' എന്ന കോംബോയും ഏറ്റെടുക്കുമെന്നാണ് വിശ്വാസമെന്ന് സംവിധയകൻ പ്രീതം ഗുബ്ബി പറഞ്ഞു.
പ്രീതം ഒരു അവസരവുമായി വന്നപ്പോളേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകൻ. ഗണേശുമായി ഞാൻ നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, വളരെ അടുപ്പമുള്ള നടനാണ് അദ്ദേഹം. കൂടാതെ പ്രീതവും ഗണേശും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോൾ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്നറിയാം എന്നും ഭാവന പറയുന്നു.കൂടാതെ 18-20 ദിവസത്തെ ഡേറ്റ് കൊടുത്താൽ മതി അവർക്ക്. ചിത്രീകണം ബെംഗളൂരുിൽ ആണ്. അത് കൂടുതൽ സൗകര്യമായി തോന്നി, ഭാവന പറയുന്നു.
ചിത്രം കുറച്ച് ദിവസം മുമ്പാണ് കണ്ടെതെന്നും ചിത്രം വളരെയധികം ഇഷ്ടമായെന്നും ഭാവന പറഞ്ഞു. കന്നടയിലെ ഒരു സിനിമയിൽ ഒഴികെ അഭിനയിച്ച ഒരു ഭാഷയിലും താൻ റീമേക്ക് സിനിമകൾ ചെയ്തിട്ടില്ലെന്നും എന്നാൽ ഇപ്പോൾ ഇങ്ങിനെയൊരു അവസരം വന്നപ്പോൾ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും ഭാവന പറഞ്ഞു.
'റോമിയോ' എന്ന സൂപ്പർ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേശും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബംഗളൂരുവിലാണ് ചിത്രത്തിന്റെ ചിത്രീകരണം. അടുത്ത വർഷത്തോടെയായിരിക്കും ചിത്രത്തിൽ ഭാവന അഭിനയിച്ചു തുടങ്ങുക.