- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗായിക ജാനകിയമ്മയെ ജാനുവിന് നേരിൽ കാണിച്ച് റാം; 96 സിനിമയിലെ ഡീലീറ്റ് ചെയ്ത രംഗവും ഏറ്റെടുത്ത് ആരാധകർ; വീഡിയോ ട്രെന്റിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്
പ്രേക്ഷക ഹൃദയം ഒന്നാകെ കീഴടക്കിയ റാമിന്റെയും ജാനുവിന്റെയും നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ തമിഴ് സൂപ്പർ ഹിറ്റ് ചിത്രം 96 ലെ ഡീലീറ്റ് ചെയ്ത രംഗം പുറത്ത് വിട്ട് അണിയറപ്രവർത്തകർ.ഗായിക ജാനകിയമ്മയെ കണ്ട് ഗാനമാലപിക്കുന്ന എസ്. ജാനകി ദേവിയുടെ രംഗങ്ങളാണ് പുറത്ത് വന്നത്. വീഡിയോ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. മണിക്കൂറുകൾക്കകം തന്നെ പത്തിലക്ഷത്തിലധികം ആളുകൾ വീഡിയോ കാണുകയും യുട്യൂബ് ട്രെന്റിങ് ലിസ്റ്റിൽ ഒന്നാമതെത്തുകയും ചെയ്തു. ചിത്രത്തിൽ എസ്. ജാനകിയുടെ പാട്ടുകൾ പാടുന്ന ജാനകീദേവി എന്ന ജാനുവായാണ് തൃഷ എത്തിയത്. എസ്. ജാനകിയമ്മയോടുള്ള ഇഷ്ട്ടം നായകനായ റാമിനും അറിയാം. ശേഷം വർഷങ്ങൾക്കിപ്പുറമുള്ള കൂടി ചേരലിൽ എസ്. ജാനകിയമ്മയുടെ വീടിന് സമീപത്തു കൂടെ നടക്കുന്നതും ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതും ശേഷം സാക്ഷാൽ ജാനകിയമ്മ തന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നതുമായ നാല് മിനുട്ട് നീളുന്ന രംഗം സിനിമയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതാണ് ഇപ്പോൾ പുറത്ത് വന്നത്. ജാനകിയുടെ പാട്ടുകൾ ചിത്രത്തിന്റെ കഥാഗതിയോട് ചേർന്നുനിൽക്കുന്നുണ്ട്. 96ൽ ജാന
പ്രേക്ഷക ഹൃദയം ഒന്നാകെ കീഴടക്കിയ റാമിന്റെയും ജാനുവിന്റെയും നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ തമിഴ് സൂപ്പർ ഹിറ്റ് ചിത്രം 96 ലെ ഡീലീറ്റ് ചെയ്ത രംഗം പുറത്ത് വിട്ട് അണിയറപ്രവർത്തകർ.ഗായിക ജാനകിയമ്മയെ കണ്ട് ഗാനമാലപിക്കുന്ന എസ്. ജാനകി ദേവിയുടെ രംഗങ്ങളാണ് പുറത്ത് വന്നത്. വീഡിയോ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. മണിക്കൂറുകൾക്കകം തന്നെ പത്തിലക്ഷത്തിലധികം ആളുകൾ വീഡിയോ കാണുകയും യുട്യൂബ് ട്രെന്റിങ് ലിസ്റ്റിൽ ഒന്നാമതെത്തുകയും ചെയ്തു.
ചിത്രത്തിൽ എസ്. ജാനകിയുടെ പാട്ടുകൾ പാടുന്ന ജാനകീദേവി എന്ന ജാനുവായാണ് തൃഷ എത്തിയത്. എസ്. ജാനകിയമ്മയോടുള്ള ഇഷ്ട്ടം നായകനായ റാമിനും അറിയാം. ശേഷം വർഷങ്ങൾക്കിപ്പുറമുള്ള കൂടി ചേരലിൽ എസ്. ജാനകിയമ്മയുടെ വീടിന് സമീപത്തു കൂടെ നടക്കുന്നതും ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതും ശേഷം സാക്ഷാൽ ജാനകിയമ്മ തന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നതുമായ നാല് മിനുട്ട് നീളുന്ന രംഗം സിനിമയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതാണ് ഇപ്പോൾ പുറത്ത് വന്നത്.
ജാനകിയുടെ പാട്ടുകൾ ചിത്രത്തിന്റെ കഥാഗതിയോട് ചേർന്നുനിൽക്കുന്നുണ്ട്. 96ൽ ജാനു പാടുന്ന യമുന ആറ്രിലെ എന്ന ഗാനം എസ്. ജാനകി ദളപതി എന്ന ചിത്രത്തിന് വേണ്ടി പാടിയതാണ്. 96 റിലീസ് ചെയ്തതിന് ശേഷം യമുന ആറ്റിലെ എന്ന ഗാനം പ്രേക്ഷകർക്ക് വീണ്ടും പ്രിയപ്പെട്ടതായിരുന്നു.
കേരളത്തിലും 96 മികച്ച വിജയം നേടിയിരുന്നു. വിജയ് സേതുപതി തൃഷ ജോഡികളുടെ മികച്ച പ്രകടനമായിരുന്നു സിനിമയിൽ.1996ലെ സ്‌കൂൾ പ്രണയമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം. സി. പ്രേംകുമാറാണ് 96 സംവിധാനം ചെയ്തത്. വർഷ ബൊല്ലമ്മ, ആദിത്യ ഭാസ്‌കർ, ഗൗരി ജി. കിഷൻ, ദേവദർശിനി, ജനകരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.