മീപകാലത്തിറങ്ങിയ പ്രണയചിത്രങ്ങളിൽ പ്രേക്ഷകരെ ഏറ്റവുമധികം സന്തോഷിപ്പിച്ച ചിത്രമാണ് 96. തൃഷയും വിജയ് സേതുപതിയും തകർത്തഭിനയിച്ച ചിത്രം കേരളത്തിലും വൻവിജയമായിരുന്നു. ചിത്രത്തിലെ നീക്കം ചെയ്ത സീനുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. ചിത്രത്തിന് ലഭിച്ച അതേ കയ്യടിതന്നെയാണ് ഡിലീറ്റഡ് സീനുകൾക്കും ലഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ ഒരു സീൻ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മനോഹരമായ ഒരു പ്രണയരംഗമാണിത്.ജാനുവിന്റെയും റാമിന്റെയും സ്‌കൂൾ കാലഘട്ടത്തിലെ പ്രണയരംഗങ്ങൾ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയാണ് '96'. രാജസ്ഥാനിലും കൊൽക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹേന്ദ്രൻ ജയരാജും എൻ ഷൺമുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. തൈക്കുടം ബ്രിഡ്ജ് എന്ന ബാൻഡിലൂടെ പ്രശസ്തനായ ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റർപ്രൈസിസിന്റെ ബാനറിൽ എസ് നന്ദഗോപാലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

നേരത്തെ ജാനകിയുടെയും രാമകൃഷ്ണന്റെയും വർഷങ്ങൾക്കു ശേഷമുള്ള നിർണായക കൂടിക്കാഴ്ച സമയത്തെ ഒരു രംഗവും പുറത്തുവിട്ടിരുന്നു. എസ്.ജാനകി ചിത്രത്തിൽ അതിഥിയായി എത്തിയിരുന്നുവെന്ന് അന്നാണ് പ്രേക്ഷകരും അറിഞ്ഞത്. സി.പ്രേംകുമാർ സംവിധാനം ചെയ്ത ചിത്രം 1996 ൽ സ്‌കൂൾ പ്രണയവും വർഷങ്ങൾക്ക് ശേഷം ഇരുവരും കണ്ടുമുട്ടുന്നതുമൊക്കെയാണ് അവതരിപ്പിച്ചിട്ടുള്ളത്. വർഷ ബൊല്ലമ്മ, ഗൗരി ജി.കിഷൻ, ദേവദർശിനി, ആദിത്യ ഭാസ്‌കർ, ജനകരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.