- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് സേതുപതി-തൃഷ്കൃഷ്ണൻ ടീമിന്റെ ക്ലാസിക്ക് ചിത്രം '96' തെലുങ്കിലേക്ക്; ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് റീമേക്ക് റൈറ്റ്സ് സ്വന്തമാക്കി; ജാനുവിനും റാമിനും പകരം ആരെത്തുമെന്ന ആകാംശയിൽ ആരാധകർ
റിലീസ് ചെയ്ത് ദിവസങ്ങളായിട്ടേ ഉള്ളുവെങ്കിലും കേന്ദ്രങ്ങളിലെല്ലാം വൻ മൗത്ത് പബ്ലിസിറ്റിയുമായി മുന്നേറുകയാണ് വിജയ് സേതുപതിയും തൃഷ കൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രം 96. ഇതിനോടകം സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ പാട്ടുകളും തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. സി പ്രേംകുമാർ സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടാൻ ഒരുങ്ങുകയാണ്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ദിൽ രാജുവാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. എന്നാൽ വിജയ് സേതുപതി-തൃഷ കോമ്പിനേഷൻ കൊണ്ടുകൂടി വിജയം കണ്ട സിനിമ തെലുങ്കിൽ എത്തുമ്പോൾ നായികാനായക കഥാപാത്രങ്ങളെ ആര് അവതരിപ്പിക്കും എന്ന ആകാംശയിലാണ് ആരാധകർ തൃഷ തമിഴിൽ അവതരിപ്പിച്ച ജാനകിയെ സാമന്ത അക്കിനേനിയും വിജയ് സേതുപതി അവതരിപ്പിച്ച റാമിനെ നാനിയും അവതരിപ്പിക്കുമെന്നായിരുന്നു ടോളിവുഡ് വൃത്തങ്ങളിൽ നിന്ന് ആദ്യം കേട്ടത്. എന്നാൽ തെലുങ്ക് റീമേക്കിലും തൃഷ തന്നെ നായികയായേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. എന്നാൽ റീമേക്കിലെ താരനിർണയ
റിലീസ് ചെയ്ത് ദിവസങ്ങളായിട്ടേ ഉള്ളുവെങ്കിലും കേന്ദ്രങ്ങളിലെല്ലാം വൻ മൗത്ത് പബ്ലിസിറ്റിയുമായി മുന്നേറുകയാണ് വിജയ് സേതുപതിയും തൃഷ കൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രം 96. ഇതിനോടകം സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ പാട്ടുകളും തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
സി പ്രേംകുമാർ സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടാൻ ഒരുങ്ങുകയാണ്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ദിൽ രാജുവാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. എന്നാൽ വിജയ് സേതുപതി-തൃഷ കോമ്പിനേഷൻ കൊണ്ടുകൂടി വിജയം കണ്ട സിനിമ തെലുങ്കിൽ എത്തുമ്പോൾ നായികാനായക കഥാപാത്രങ്ങളെ ആര് അവതരിപ്പിക്കും എന്ന ആകാംശയിലാണ് ആരാധകർ
തൃഷ തമിഴിൽ അവതരിപ്പിച്ച ജാനകിയെ സാമന്ത അക്കിനേനിയും വിജയ് സേതുപതി അവതരിപ്പിച്ച റാമിനെ നാനിയും അവതരിപ്പിക്കുമെന്നായിരുന്നു ടോളിവുഡ് വൃത്തങ്ങളിൽ നിന്ന് ആദ്യം കേട്ടത്. എന്നാൽ തെലുങ്ക് റീമേക്കിലും തൃഷ തന്നെ നായികയായേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. എന്നാൽ റീമേക്കിലെ താരനിർണയത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
സ്‌കൂൾ കാലം മുതൽ പ്രണയം സൂക്ഷിക്കുന്ന രണ്ടുപേർ 22 വർഷങ്ങൾക്ക് ശേഷം നടക്കുന്ന റീ-യൂണിയൻ വേദിയിൽ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. സംവിധായകൻ തന്നെ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് മലയാളിയായ ഗോവിന്ദ് വസന്തയാണ്. എൻ ഷൺമുഖ സുന്ദരമാണ് ഛായാഗ്രഹണം. മദ്രാസ് എന്റർപ്രൈസസിന്റെ ബാനറിൽ നന്ദഗോപാൽ ആണ് നിർമ്മാണം.