ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സതേൺ റീജിയനിലെക്ക് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിങ് ഡിവിഷനുകളിലെ നോൺ എക്‌സിക്യൂട്ടീവ് തസ്തികകളായ ജൂനിയർ ഓപ്പറേറ്റർ ജൂനിയർ ഓപ്പറേറ്റർ(ഏവിയേഷൻ), ജൂനിയർ ചാർജ്മാൻ, ഇന്നീ ഒഴിവുകളിലെക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ മൂന്നൊഴിവാണുള്ളത്. ഫെബ്രുവരി 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

പ്രായപരിധി: 18-26 വയസ്സ്. 2018 ജനുവരി 31 അടിസ്ഥാനപ്പെടുത്തിയാകും പ്രായം യോഗ്യത, പ്രവർത്തി പരിചയം തുടങ്ങിയവ കണക്കാക്കുക. ഉയർന്ന പ്രായത്തിൽ എസ്‌സി/ എസ്ടിക്ക് അഞ്ചും ഒബിസിക്കു മൂന്നു വർഷവും ഇളവ് ലഭിക്കും.

തസ്തികകളും യോഗ്യത മാനദണ്ഡങ്ങളും

ജൂനിയർ ഓപ്പറേറ്റർ: പത്താംക്ലാസ് വിജയവും ഇലക്ട്രോണിക്‌സ് മെക്കാനിക്/ ഇൻസ്ട്രമെന്റ് മെക്കാനിക്/ ഇലക്ട്രീഷ്യൻ/ മെഷീനിസ്റ്റ്/ ഫിറ്റർ ട്രേഡ് എന്നിവയിൽ ഏതിലെങ്കിലും രണ്ടു വർഷത്തെ ഐടിഐ. സമാന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.


ജൂനിയർ ഓപ്പറേറ്റർ(ഏവിയേഷൻ)

പ്ലസ്ടുവിനു 45% മാർക്കിൽ കുറയാത്ത വിജയവും ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും നിർബന്ധം.
എസ്സി/എസ്ടി വിഭാഗക്കാർക്ക് 40% മാർക്ക് മതി. സമാന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.


ജൂനിയർ ചാർജ്മാൻ:
മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇൻസ്ട്രമെന്റേഷൻ/ സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് എന്നിവയിൽ ഏതിലെങ്കിലും 50% മാർക്കോടെ മൂന്നു വർഷത്തെ ഡിപ്ലാമ പാസ്സായിരിക്കണം.
എസ്സി/എസ്ടി വിഭാഗക്കാർക്ക് 45% മാർക്ക് മതി. സമാന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
എഴുത്തുപരീക്ഷ, സ്‌കിൽടെസ്റ്റ്, ഫിസിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് ഉണ്ടാകുക.


അപേക്ഷിക്കേണ്ട വിധം : https://www.iocl.com/peoplecareers/job.aspx എന്ന വെബ്‌സൈറ്റ് ലിങ്കിൽ ഓൺലൈനായി അപേക്ഷിക്കാം. പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും നിശ്ചിത വലിപ്പത്തിൽ സ്‌കാൻ ചെയ്ത് അപേക്ഷയ്‌ക്കൊപ്പം അപ്ലോഡ് ചെയ്യണം.

ഓൺലൈൻ രജിസ്റ്റ്രേഷൻ പൂർത്തിയാക്കിയതിനു ശേഷം അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ടും യോഗ്യത തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും ഫോട്ടോയും സഹിതം നിർദ്ദിഷ്ട വിലാസത്തിൽ സാധാരണ തപാലിൽ ഫെബ്രുവരി16നു മുൻപായി ലഭിക്കത്തക്ക വിധം അയയ്ക്കുക.

കൂടുതൽ വിവരങ്ങൾക്ക് www.iocl.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.