സോഷ്യൽ മീഡിയയിൽ താരമാകുകയാണ് 98 വയസുകാരി ഹെലൻ മുത്തശ്ശിയും മുത്തശ്ശിയുടെ ഉപദേശവും. 'ഇന്നത്തെ യുവതലമുറയോടുള്ള എന്റെ അഭ്യർത്ഥന, എല്ലാവരോടും നന്നായി പെരുമാറുക'- മുത്തശ്ശിയുടെ ഉപദേശമിതാണ്. മനോഹരമായ പുഞ്ചിരിയോടെ കൈയിൽ തന്റെ ആവശ്യമെഴുതിയ ബോർഡും പിടിച്ചിരിക്കുന്ന മുത്തശ്ശിയുടെ ചിത്രം സമൂഹമാധ്യമമായ റെഡിറ്റിലാണ് പ്രചരിക്കുന്നത്.

എന്നാണ് ബോർഡിലെ വാക്കുകൾ. റെഡ്റ്റിൽ മെയ്ഡ് മീ സ്‌മൈൽ എന്ന അക്കൗണ്ടിലാണ് ചിത്രവും കുറിപ്പും പങ്കുവച്ചിരിക്കുന്നത്. 'ഇന്നത്തെ യുവതലമുറയോടുള്ള എന്റെ അഭ്യർത്ഥന, എല്ലാവരോടും നന്നായി പെരുമാറുക.' ഹെലൻ ബോർഡിൽ അഭ്യർത്ഥനയ്‌ക്കൊപ്പം തന്റെ പേരും പ്രായവും എഴുതിയിട്ടുണ്ട്.

നിരവധിപ്പേരാണ് ഹെലൻ മുത്തശ്ശിയുടെ ആവശ്യത്തെ അഭിനന്ദിച്ചും അംഗീകരിച്ചും രംഗത്തെത്തിയിരിക്കുന്നത്. എല്ലാ തലമുറയ്ക്കും വേണ്ടിയുള്ള ഉപദേശമാണ് ഇതെന്നാണ് ഒരാളുടെ കമന്റ്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ പുഞ്ചിരി എന്നാണ് മറ്റൊരാളുടെ അഭിപ്രായം. നിങ്ങളുടെ ആഗ്രഹം ഞങ്ങൾ നിറവേറ്റും, നിങ്ങൾക്ക് അഭിമാനിക്കാം എന്ന് ഹെലൻ മുത്തശ്ശിക്ക് വാക്കു നൽകുന്നവരുമുണ്ട്.