- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി എ എ റഹീം; പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയതിനെ തുടർന്ന് മുഹമ്മദ് റിസായ് ഒഴിയുന്ന സ്ഥാനത്തേക്ക് ചുമതല നൽകി; തീരുമാനം ഇന്ന് ചേർന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ
ന്യൂഡൽഹി: ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് എ എ റഹീമിനെ തിരഞ്ഞെടുത്തു. ഡിവൈഎഫ്ഐ ദേശീയ അദ്ധ്യക്ഷനായായാണ് റഹീമിന് നിയമനം. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന അദ്ധ്യക്ഷനാണ് റഹിം. ഇന്ന് ചേർന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗം റഹിമിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് സ്ഥാനം ഒഴിയുന്നതിനെ തുടർന്നാണ് റഹിമിന് ചുമതല ലഭിക്കുന്നത്.
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രഡിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ റഹിം വഹിച്ചിട്ടുണ്ട്. 2011ൽ വർക്കല നിയോജക മണ്ഡലത്തിൽ വർക്കല കഹാറിനെതിരെ മത്സരിച്ചു പരാജയപ്പെട്ടു.
നിലമേൽ എൻഎസ്എസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇസ്ളാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ റഹീം, നിയമപഠനവും ജേർണലിസം ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്.എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി മുൻ അംഗം അമൃതയാണ് ഭാര്യ.
മറുനാടന് മലയാളി ബ്യൂറോ