- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവൾ അഖിലയായി തന്നെ മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്ന ആർഎസ്എസ്; അവൾക്ക് സംഘത്തിൽ ഒരു മെമ്പർഷിപ് കൊടുക്കുമോ; ഹാദിയക്ക് വേണ്ടി ജീവൻ തരാമെന്നു പറയുന്ന പോപ്പുലർ ഫ്രണ്ട് അവരുടെ സംഘടനയിൽ അവൾക്ക് ഒരു അംഗത്വം കൊടുക്കുമോ; ആർഎസ്എസിന്റെയും പോപ്പുലർ ഫ്രണ്ടിന്റേയും ഇരട്ടത്താപ്പ് തുറന്നു കാട്ടി എ എ റഹിം
കൊച്ചി: ഹാദിയ വിഷയത്തിൽ ആർഎസ്എസിന്റെയും പോപ്പുലർ ഫ്രണ്ടിന്റേയും ഇരട്ടത്താപ്പ് തുറന്നു കാട്ടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എ എ റഹീം കാര്യങ്ങൾ വ്യക്തമാക്കുന്നത്. അഖിലയായി മടങ്ങി വന്നാൽ ആർഎസ്എസ്,അവൾക്ക് സംഘത്തിൽ ഒരു മെമ്പർഷിപ് കൊടുക്കുമോ എന്നും ഹാദിയക്ക് വേണ്ടി ജീവൻ തരാമെന്നു പറയുന്ന പോപ്പുലർ ഫ്രണ്ട് ,അവരുടെ സംഘടനയിൽ അവൾക്ക് ഒരു അംഗത്വം കൊടുക്കുമോ എന്നുമാണ് റഹീം ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം; പോപ്പുലർ ഫ്രണ്ടിന് വേണ്ടാത്ത ഹാദിയ,ആർ.എസ്.എസിന് വേണ്ടാത്ത അഖില അഖിലക്ക് വേണ്ടി പ്രാർത്ഥനയിലാണ് ആർഎസ്എസ്പോപ്പുലർ ഫ്രണ്ടാകട്ടെ സുന്നത്തു നോമ്പിലും..അവൾ അഖിലയായി തന്നെ മടങ്ങി വരണമെന്ന് ആഹ്രഹിക്കുന്ന ആർഎസ്എസ്,അവൾക്ക് സംഘത്തിൽ ഒരു മെമ്പർഷിപ് കൊടുക്കുമോ ? ഹാദിയക്ക് വേണ്ടി ജീവൻ തരാമെന്നു പറയുന്ന പോപ്പുലർ ഫ്രണ്ട് ,അവരുടെ സംഘടനയിൽ അവൾക്ക് ഒരു അംഗത്വം കൊടുക്കുമോ ? 'ഇല്ല'എന്നു മാത്രമേ ഇരു കൂട്ടർക്കും പറയാൻ കഴിയൂ...കാരണം സ്ത്രീകൾക്ക് ആർ.എസ്.എസും
കൊച്ചി: ഹാദിയ വിഷയത്തിൽ ആർഎസ്എസിന്റെയും പോപ്പുലർ ഫ്രണ്ടിന്റേയും ഇരട്ടത്താപ്പ് തുറന്നു കാട്ടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എ എ റഹീം കാര്യങ്ങൾ വ്യക്തമാക്കുന്നത്. അഖിലയായി മടങ്ങി വന്നാൽ ആർഎസ്എസ്,അവൾക്ക് സംഘത്തിൽ ഒരു മെമ്പർഷിപ് കൊടുക്കുമോ എന്നും ഹാദിയക്ക് വേണ്ടി ജീവൻ തരാമെന്നു പറയുന്ന പോപ്പുലർ ഫ്രണ്ട് ,അവരുടെ സംഘടനയിൽ അവൾക്ക് ഒരു അംഗത്വം കൊടുക്കുമോ എന്നുമാണ് റഹീം ചോദിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;
പോപ്പുലർ ഫ്രണ്ടിന് വേണ്ടാത്ത ഹാദിയ,
ആർ.എസ്.എസിന് വേണ്ടാത്ത അഖില
അഖിലക്ക് വേണ്ടി പ്രാർത്ഥനയിലാണ് ആർഎസ്എസ്
പോപ്പുലർ ഫ്രണ്ടാകട്ടെ സുന്നത്തു നോമ്പിലും..
അവൾ അഖിലയായി തന്നെ മടങ്ങി വരണമെന്ന് ആഹ്രഹിക്കുന്ന ആർഎസ്എസ്,അവൾക്ക് സംഘത്തിൽ ഒരു മെമ്പർഷിപ് കൊടുക്കുമോ ?
ഹാദിയക്ക് വേണ്ടി ജീവൻ തരാമെന്നു പറയുന്ന പോപ്പുലർ ഫ്രണ്ട് ,അവരുടെ സംഘടനയിൽ അവൾക്ക് ഒരു അംഗത്വം കൊടുക്കുമോ ?
'ഇല്ല'എന്നു മാത്രമേ ഇരു കൂട്ടർക്കും പറയാൻ കഴിയൂ...കാരണം സ്ത്രീകൾക്ക് ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും അംഗത്വം നൽകാറില്ല .
ഇരു സംഘടനകൾക്ക് കീഴിലും സ്ത്രീകൾക്ക് മാത്രമായുള്ള സംഘടനകളുണ്ട്.പക്ഷേ ,തന്റെ ഭർത്താവായ ഷെഫിൻ ജഹാനോടൊപ്പം ഒരുമിച്ചു ജീവിക്കാനാഗ്രഹിക്കുന്ന ഹദിയക്ക് അവനൊപ്പം അവന്റെ സംഘടനയിൽ അംഗത്വം എടുക്കാനോ പ്രവത്തിക്കാനോ സാധിക്കില്ല.
സ്ത്രീ സ്വാതന്ത്ര്യം,അവൾക്ക് പൊതു ഇടങ്ങളിൽ പുരുഷനൊപ്പം തന്നെ സംഘടനാ പ്രവർത്തനം നടത്താനും തൊഴിലെടുക്കാനുമുള്ള സ്വാതന്ത്ര്യം,പെണ്ണ് നേടിയെടുത്തിട്ട് കാലമൊത്തിരിയായി.അപ്പോഴാണ് അന്ധകാര യുഗത്തിൽ ഇപ്പോഴും ഇവർ ഇരുകൂട്ടരും കാലുടക്കി നിൽക്കുന്നത്!
'അവൾ' പൊതു ഇടങ്ങളിൽ നിന്നും മറഞ്ഞിരിക്കണം,ആണിനൊപ്പം കണ്ടുപോകരുത്,മിണ്ടാതിരുന്നു കൊള്ളണം 'എന്നൊക്കെ ഭീഷണിപ്പെടുത്തുന്നവർ തന്നെയാണ് ഒരു പെൺകുട്ടിയുടെ
'വ്യക്തി സ്വാതന്ത്ര്യത്തെ'കുറിച്ച് കവല പ്രസംഗം നടത്തുന്നതും.എന്താല്ലേ ???