- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാമന്റെ കൈ എന്റെ തുടകൾക്കിടയിലാണ്; എന്റെ പിൻകഴുത്ത് പൊള്ളി വിയർത്തു; ശ്വാസം അടക്കി അനങ്ങാതെ കിടന്നു; മാമൻ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു; പക്ഷേ പിൻ കഴുത്തിലെ ആ പൊള്ളൽ ഇതെഴുതുമ്പോളും വന്നു; അന്തരിച്ച കവി അയ്യപ്പനും മീ ടൂവിൽ കുടുങ്ങി; പത്താം വയസ്സിലെ പീഡനം തുറന്നു പറയുന്നത് മറ്റൊരു കവിയുടെ യുവതിയായ മകൾ
തിരുവനന്തപുരം: അന്തരിച്ച കവി എ അയ്യപ്പനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് പോസ്റ്റ്. ഒരു കവിയുടെ മകളാണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തന്റെ പത്താം വയസ്സിൽ കവി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി എഴുതിയിരിക്കുന്നത്. അയ്യപ്പൻ തന്റെ വീട്ടിൽ വന്നപ്പോഴായിരുന്നു പീഡനമെന്ന് യുവതി കുറിക്കുന്നുണ്ട്. കവിതകൾ ചൊല്ലിത്തരികയും തെറ്റിയപ്പോൾ ശാസിക്കുകയും ചെയ്ത 'അയ്യപ്പൻ മാമൻ' രാത്രി ഉറങ്ങിക്കിടന്ന തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. 'ഞാനിപ്പോഴാണ് സംഭവം അറിയുന്നത്. അയാൾ ജീവിച്ചിരുന്ന സമയത്ത് ഇത് പറഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു. പലകയടിച്ച് ഒരു കൂട് പോലെയുണ്ടാക്കി അതിലാണ് അന്ന് ഞങ്ങൾ താമസിച്ചിരുന്നത്. മറ്റൊരു കവിയാണ് അദ്ദേഹത്തെ എനിക്കൊപ്പം വിട്ടത്. രാത്രി തല ചായ്ക്കാൻ ഒരു ഇടം കൊടുത്തതാണ്. കാലത്ത് പറഞ്ഞു വിടാൻ പെട്ട പാട് തന്നെ വലുതായിരുന്നു. അയാൾ ജീവിച്ചിരുന്നുവെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ നേരിട്ട് കൈകാര്യം ചെ
തിരുവനന്തപുരം: അന്തരിച്ച കവി എ അയ്യപ്പനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് പോസ്റ്റ്. ഒരു കവിയുടെ മകളാണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തന്റെ പത്താം വയസ്സിൽ കവി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി എഴുതിയിരിക്കുന്നത്. അയ്യപ്പൻ തന്റെ വീട്ടിൽ വന്നപ്പോഴായിരുന്നു പീഡനമെന്ന് യുവതി കുറിക്കുന്നുണ്ട്. കവിതകൾ ചൊല്ലിത്തരികയും തെറ്റിയപ്പോൾ ശാസിക്കുകയും ചെയ്ത 'അയ്യപ്പൻ മാമൻ' രാത്രി ഉറങ്ങിക്കിടന്ന തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.
'ഞാനിപ്പോഴാണ് സംഭവം അറിയുന്നത്. അയാൾ ജീവിച്ചിരുന്ന സമയത്ത് ഇത് പറഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു. പലകയടിച്ച് ഒരു കൂട് പോലെയുണ്ടാക്കി അതിലാണ് അന്ന് ഞങ്ങൾ താമസിച്ചിരുന്നത്. മറ്റൊരു കവിയാണ് അദ്ദേഹത്തെ എനിക്കൊപ്പം വിട്ടത്. രാത്രി തല ചായ്ക്കാൻ ഒരു ഇടം കൊടുത്തതാണ്. കാലത്ത് പറഞ്ഞു വിടാൻ പെട്ട പാട് തന്നെ വലുതായിരുന്നു. അയാൾ ജീവിച്ചിരുന്നുവെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ നേരിട്ട് കൈകാര്യം ചെയ്യാമായിരുന്നു.'- വെളിപ്പെടുത്തൽ നടത്തിയ യുവതിയുടെ അച്ഛന്റെ പ്രതികരണം ഇങ്ങനെയാണ്. മകൾ തന്നോട് ഇതു പറഞ്ഞിട്ടില്ലെന്ന് യുവതിയുടെ അമ്മയും പറഞ്ഞു.
2010 ഒക്ടോബർ 21ന് അയ്യപ്പൻ മരിച്ചിരുന്നു. റോഡിൽ കിടന്നായിരുന്നു മരണം. അയ്യപ്പനെതിരെ ഇപ്പോൾ ഉയരുന്നത് പോക്സോ ചുമത്താൻ സാധിക്കുന്ന കുറ്റകൃത്യമാണിത്. എന്നാൽ ആരോപണ വിധേയൻ മരിച്ചതു കൊണ്ട് പൊലീസിന് കേസെടുക്കാനും കഴിയില്ല..
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
കവി എ അയ്യപ്പൻ #metoo
*Child Sexual Abuse
ഏകദേശം പത്ത് വയസ് കാണും എനിക്കന്ന്. ഒരു വൈകുന്നേരം അയ്യപ്പൻ മാമൻ വീട്ടിൽ വരുന്നുണ്ടെന്നു പറഞ്ഞു അച്ഛൻ. കവിതകളെഴുതുന്ന മാമനാണ്. കുട്ടികളെ വല്യ ഇഷ്ടാണ്. കവിതകൾ ചൊല്ലിത്തരും. പഠിപ്പിച്ചു തരും. കവിതകളെഴുതുന്ന അച്ഛന് കവിതകളെഴുതുന്ന കൂട്ടുകാർ കുറേയുണ്ട്.
അന്ന് വരുന്നത് ചില്ലറക്കാരനല്ലാന്ന് അച്ഛന്റെ സംസാരത്തിൽ നിന്ന് പിടി കിട്ടി. ഞങ്ങൾ അയ്യപ്പൻ മാമനെ കാത്തിരുന്നു. ഇരുട്ടായപ്പോൾ അച്ഛന്റെ കൂടെ വീട്ടിൽ കയറി വന്നു. കള്ളിന്റെ മണമുള്ള നരച്ച കുറ്റിത്താടിയുള്ള ചപ്രത്തലയുള്ള ചിരിക്കുമ്പോൾ കണ്ണ് വരപോലെ കാണുന്ന അയ്യപ്പൻ മാമൻ.
ഞങ്ങൾക്ക് കുട്ടിക്കവിതകൾ താളത്തിൽ ചൊല്ലിത്തന്നു മാമൻ. ഞങ്ങളെയും പഠിപ്പിച്ചു. താളം തെറ്റിച്ചപ്പോൾ വഴക്കു പറഞ്ഞു. കവിതയും പാട്ടുമൊക്കെയായി എപ്പോളോ ഉറങ്ങിപ്പോയ ഞാൻ ഉറക്കം ഉണരുമ്പോൾ അയ്യപ്പൻ മാമന്റെ അടുത്താണ്.
മാമൻ എന്നെ തൊട്ടു കിടക്കുവാണ്. മാമന്റെ കൈ എന്റെ തുടകൾക്കിടയിലാണ്. വിരലുകൾ കൊണ്ട് അമർത്തുന്നുണ്ട് . എന്റെ ശബ്ദം പുറത്തു വരുന്നില്ല. കുതറാൻ നോക്കിയപ്പോൾ 'ഇപ്പൊ കഴിയും ഇപ്പൊ കഴിയൂട്ടോ ' എന്ന് വാത്സല്യത്തോടെ പറഞ്ഞു.
എന്റെ പിൻകഴുത്ത് പൊള്ളി വിയർത്തു. ശ്വാസം അടക്കി അനങ്ങാതെ കിടന്നു. മാമൻ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. പക്ഷേ പിൻ കഴുത്തിലെ ആ പൊള്ളൽ ഇതെഴുതുമ്പോളും വന്നു.