റെ നാളായി കേൾക്കുന്ന അഭ്യൂഹങ്ങൾക്ക് ശേഷം അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ സിനിമയാകുന്നു എന്ന് വാർത്തകൾക്ക് സ്ഥീരികരണമായി. ചിത്രം നടക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നിർമ്മാതാവ് ആദിത്യ ഭരത്വാജ.ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിട്ടുണ്ടെന്നും 2018 ജനുവരി അവസാനമോ, ഫെബ്രുവരി ആദ്യമോ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ആദിത്യ ഭരത്‌വാജ് പറഞ്ഞു.

തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായിരിക്കും ചിത്രം ഒരുങ്ങുക.സിനിമ താരത്തിൽ നിന്നും രാജ്യത്തെ തന്നെ ഏറ്റവും ശക്തരായ രാഷ്ട്രീയക്കാരുടെ പട്ടികയിൽ എത്തിയ ജയലളിതയുടെ ജീവിത യാത്രയായിരിക്കും ചിത്രത്തിൽ ഉണ്ടാകുകയെന്ന് അദിത്യ കൂട്ടിച്ചേർത്തു. എന്നാൽ ചിത്രത്തിൽ ആരായിരിക്കും ജയലളിതയെ അവതരിപ്പിക്കുകയെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും സിനിമയിലെ അഭിനേതാക്കളെയെല്ലാം ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തെന്നിന്ത്യൻ താരം രമ്യാ കൃഷ്ണൻ ചിത്രത്തിൽ ജയലളിതയായി എത്തുമെന്ന സൂചനകളുണ്ട്.

മുമ്പ് തമിഴ് രാഷ്ട്രീയ ചരിത്രം പറഞ്ഞ മണിരത്നത്തിന്റെ ഇരുവറിൽ ജയലളിതയുടെ വേഷം അഭിനയിച്ചത് ഐശ്വര്യറായിയായിരുന്നു. എന്നാൽ ചിത്രം ഒരു പൂർണ ബയോ പിക് ആയിരുന്നില്ല.