- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ മികച്ച 500 യൂണിവേഴ്സിറ്റികളിൽ ഇടം പിടിക്കാൻ എന്തുകൊണ്ട് ഇന്ത്യയിലെ യൂണിവേഴ്സിറ്റികൾക്ക് കഴിയുന്നില്ല? നിരാശനായ മോദി ഏറ്റവും മികച്ച 20 യൂണിവേഴ്സിറ്റികൾക്ക് സ്വയംഭരണവും 10,000 കോടിയും നൽകുന്നു; സർക്കാർ-സ്വകാര്യ സർവകലാശാലകളുടെ നിലവാരം ഉറപ്പാക്കും
ന്യൂഡൽഹി: വിദ്യാഭ്യാസ-ബൗദ്ധിക നിലവാരത്തിൽ മുൻപന്തിയിലാണെന്ന് അഹങ്കരിക്കുന്ന ജനതയാണ് നമ്മൾ. എന്നാൽ, ഇന്ത്യയിലെ സർവകലാശാലകളൊന്നും ലോകത്തെ 500 മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ വരുന്നില്ലെന്നതാണ് യാഥാർഥ്യം. മികച്ച 500-ൽ ഇടം പിടിക്കുന്നതിന് സർവകലാശാലകൾക്ക് തടസ്സം പണമാണെങ്കിൽ ആ പ്രശ്നത്തിന് നരേന്ദ്ര മോദി സർക്കാർ പരിഹാരം കണ്ടെത്തിക്കഴിഞ്ഞു. ഇന്ത്യയിലെ 10 സർക്കാർ സർവകലാശാലകളെയും 10 സ്വകാര്യ സർവകലാശാലകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 10,000 കോടി രൂപ സർക്കാർ ചെലവിടും. പട്ന സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളിൽ സംസാരിക്കവെയാണ് മോദി ഈ പ്രഖ്യാപനം നടത്തിയത്. ലോകത്തെ ആദ്യ 500 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യയിൽനിന്ന് ഒന്നുപോലുമില്ലെന്നത് അപമാനമാണെന്ന് അദ്ദേഹം വിലയിരുത്തി. ഈ നാണക്കേട് പരിഹരിക്കുന്നതിനാണ് സർക്കാരിന്റെ പുതിയ നീക്കം. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് സ്വയംഭരണവും പഠനപ്രവർത്തനങ്ങൾക്കും ഗവേഷണപ്രവർത്തനങ്ങൾക്കും വികസനത്തിനുമായി പണവും നൽകാനാണ് സർക്കാർ തീരുമാനം. മികവിന്റെ കേന്ദ്രങ്ങളാക
ന്യൂഡൽഹി: വിദ്യാഭ്യാസ-ബൗദ്ധിക നിലവാരത്തിൽ മുൻപന്തിയിലാണെന്ന് അഹങ്കരിക്കുന്ന ജനതയാണ് നമ്മൾ. എന്നാൽ, ഇന്ത്യയിലെ സർവകലാശാലകളൊന്നും ലോകത്തെ 500 മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ വരുന്നില്ലെന്നതാണ് യാഥാർഥ്യം. മികച്ച 500-ൽ ഇടം പിടിക്കുന്നതിന് സർവകലാശാലകൾക്ക് തടസ്സം പണമാണെങ്കിൽ ആ പ്രശ്നത്തിന് നരേന്ദ്ര മോദി സർക്കാർ പരിഹാരം കണ്ടെത്തിക്കഴിഞ്ഞു. ഇന്ത്യയിലെ 10 സർക്കാർ സർവകലാശാലകളെയും 10 സ്വകാര്യ സർവകലാശാലകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 10,000 കോടി രൂപ സർക്കാർ ചെലവിടും.
പട്ന സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളിൽ സംസാരിക്കവെയാണ് മോദി ഈ പ്രഖ്യാപനം നടത്തിയത്. ലോകത്തെ ആദ്യ 500 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യയിൽനിന്ന് ഒന്നുപോലുമില്ലെന്നത് അപമാനമാണെന്ന് അദ്ദേഹം വിലയിരുത്തി. ഈ നാണക്കേട് പരിഹരിക്കുന്നതിനാണ് സർക്കാരിന്റെ പുതിയ നീക്കം. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് സ്വയംഭരണവും പഠനപ്രവർത്തനങ്ങൾക്കും ഗവേഷണപ്രവർത്തനങ്ങൾക്കും വികസനത്തിനുമായി പണവും നൽകാനാണ് സർക്കാർ തീരുമാനം.
മികവിന്റെ കേന്ദ്രങ്ങളാക്കുന്ന 20 സർവകലാശാലകളെ സ്വതന്ത്ര ജൂറിയാകും തിരഞ്ഞെടുക്കുക. ഈ കേന്ദ്രങ്ങൾ സർക്കാരിന്റെ പിടിയിൽനിന്ന് സ്വതന്ത്രമാക്കും. കേന്ദ്ര സർവകലാശാല പദവി ലഭിക്കുന്നതിനെക്കാൾ വലിയ നേട്ടമായിരിക്കും ഈ 20 സർവകലാശാലകളുടെ പട്ടികയിൽ ഇടം പിടിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പട്ന സർവകലാശാലയ്ക്ക് കേന്ദ്ര സർവകലാശാലാ പദവി നൽകണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചടങ്ങിൽ ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് മോദി ഇങ്ങനെ പറഞ്ഞത്.
വരുന്ന അഞ്ചുവർഷത്തിനുള്ളിലാകും സർവകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പരിപാടി സംഘടിപ്പിക്കുക. പുറമേ നിന്നുള്ള ഏജൻസിയാകും ഈ കേന്ദ്രങ്ങളെ കണ്ടെത്തുക. തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. പരമ്പരാഗതമായ ശൈലികളിൽ മാറ്റം വരുത്തുകയും വിദ്യാഭ്യാസ മേഖലയിൽ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും വേണമെന്നും മോദി പറഞ്ഞു.
ടൈംസിന്റെ 2018-ലെ ആഗോള സർവകലാശാലാ റാങ്കിങ്ങിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ സ്ഥാപനം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്്യൂട്ട് ഓഫ് സയൻസാണ്. 251 മുതൽ 300 വരെ സ്ഥാനങ്ങളിലാണ് ഈ കേന്ദ്രം. ബോംബെ ഐഐടി 351 മുതൽ 400 വരെയുള്ള സ്ഥാനത്തുമുണ്ട്. ഈ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമാണ് ആദ്യ 500-ൽ ഉൾപ്പെട്ടിട്ടുള്ളത്. ലോകത്തെ പതിനായിരത്തോളം വിദ്യാഭ്യാസ കേന്ദ്രങ്ങളെ വിലയിരുത്തിയാണ് ടൈംസ് എല്ലാവർഷവും യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റ് പുറത്തുവിടുന്നത്.