ഓൺലൈൻ വ്യാപാരരംഗത്ത് വൻ നേട്ടം; ഏറ്റവുമധികം വ്യാപാരം നടക്കുന്നത് വസ്ത്ര വിപണിയിൽ
മുംബൈ: രാജ്യത്ത് ഓൺലൈൻ വ്യാപാര രംഗത്ത് വൻ വളർച്ച. രാജ്യത്ത് അഞ്ച് കോടി ഓൺലൈൻ- റീട്ടെയിൽ കച്ചവടം ഒരു മാസം നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഗൃഹോപകരണങ്ങൾ, പെർഫ്യൂമുകൾ, മൊബൈൽ ഫോൺ, ഗാഡ്ജറ്റുകൾ തുടങ്ങി എന്തു സാമഗ്രികളും ഓൺലൈനായി വാങ്ങാമെന്നതാണ് ഈ രംഗത്തെ വ്യത്യസ്തമാക്കുന്നത്. കടയി
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: രാജ്യത്ത് ഓൺലൈൻ വ്യാപാര രംഗത്ത് വൻ വളർച്ച. രാജ്യത്ത് അഞ്ച് കോടി ഓൺലൈൻ- റീട്ടെയിൽ കച്ചവടം ഒരു മാസം നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഗൃഹോപകരണങ്ങൾ, പെർഫ്യൂമുകൾ, മൊബൈൽ ഫോൺ, ഗാഡ്ജറ്റുകൾ തുടങ്ങി എന്തു സാമഗ്രികളും ഓൺലൈനായി വാങ്ങാമെന്നതാണ് ഈ രംഗത്തെ വ്യത്യസ്തമാക്കുന്നത്. കടയിൽ പോയി തെരച്ചിൽ നടത്തുന്നതും സമയം പാഴാക്കുന്നതും ഒഴിവാക്കാമെന്നതും ആളുകളെ ഓൺലൈൻ പർച്ചേസിലേക്ക് അടുപ്പിക്കുന്നു.
വസ്ത്രങ്ങളിലാണ് ഏറ്റവുമധികം വ്യാപാരം നടക്കുന്നത്. 66 ശതമാനത്തോളം വസ്ത്രങ്ങൾ ഇത്തരത്തിൽ വിൽക്കപ്പെടുന്നു. രാജ്യത്ത് 12 വർഷമായി ഓൺലൈൻ വ്യാപാരമുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വർഷം കൊണ്ടാണ് ഇത് വ്യാപകമായത്. ഓർഡർ ചെയ്യുന്ന സാധനങ്ങൾ രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ കൊറിയർ വഴി വീട്ടുപടിക്കൽ എത്തുമെന്നതും നല്ല വില്പനാനന്തര സേവനം ലഭിക്കുന്നതും ഒരുപാട് പേരെ ഇതിലേക്ക് ആകർഷിക്കുന്നുണ്ട്.