- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന പ്രാർത്ഥനയോ, അതോ സ്വന്തം മാതാവിനെ ഭോഗിക്കുന്നതോ വലിയ തിന്മ'യെന്ന് ചോദ്യം; ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന പ്രാർത്ഥന ആണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ അധഃപതനമെന്ന് ഇസ്ലാമിസ്റ്റ്; ഞെട്ടിക്കുന്ന ക്ലബ്ഹൗസ് ചർച്ച വൈറലാക്കി എക്സ് മുസ്ലീങ്ങൾ
കോഴിക്കോട്: അമ്പലത്തിന് പിരിവ് കൊടുക്കുന്നത് വേശ്യാവൃത്തിക്ക് തുല്യമാണെന്ന് പരസ്യമായി പ്രസംഗിക്കുന്ന മുജാഹിദ് ബാലുശ്ശേരിയെപ്പോലുള്ള ഇസ്ലാമിക പ്രഭാഷകർ ഉള്ള നാടാണിത്. ഓണവും ക്രിസ്മസും അടക്കമുള്ള അന്യമത ആഘോഷങ്ങളിൽ ഒന്നിലും, മുസൽമാന് പങ്കെടുക്കാൻ കഴിയില്ലെന്നും, അതെല്ലാം നിഷിദ്ധവുമാണെന്നാണ് സിംസാറുൽ ഹഖ് ഹുദവിയെപ്പോലുള്ള ഇസ്ലാമിക പണ്ഡിതർ പ്രചരിപ്പിക്കുന്നത്. അതുപോലെ കിഡ്നി പോലുള്ള അവയവങ്ങൾ സ്വീകരിക്കാമെങ്കിലും, കൊടുക്കാൻ പാടില്ല എന്നതും ഇവർ പ്രചരിപ്പിക്കാറുള്ളതാണ്. എന്നാൽ ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ മറ്റുള്ളവരെ ബോധ്യപ്പെടുത്തി, രക്ഷപ്പെടാനുള്ള പൊടിക്കെകളും ഇവർ നിർദ്ദേശിക്കാറുണ്ട്.
എന്നാൽ എക്സ്മുസ്ലീങ്ങളും സ്വതന്ത്രചിന്തകരും വ്യാപകമായി വിമർശിക്കുന്നതിനാൽ ഇസ്ലാമിക പണ്ഡിതർ പരസ്യമായി ഇപ്പോൾ ഇത്തരം കാര്യങ്ങൾ പറയാറില്ല. എം.എം അക്ബറും എന്തിന് മുജാഹിദ് ബാലുശ്ശേരിപോലും അൽപ്പം സൂക്ഷിച്ചാണ് ഇപ്പോൾ കാര്യങ്ങൾ കൈകാര്യം ചെയ്യാറുള്ളത്. പക്ഷേ എന്നിട്ടും നേരെ വെളുത്തിട്ടില്ലാത്ത ചിലരെയാണ് ക്ലബ് ഹൗസിൽ കാണാൻ കഴിയുക. ഇതുപോലെ ഒരു ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
ക്ലബ് ഹൗസിൽ നടന്ന ഒരു എക്സ് മുസ്ലിം- മുസ്ലിം സംവാദത്തിലെ ഒരു ഭാഗമാണ് മതേതര വാദികളിൽ ഞെട്ടൽ ഉണ്ടാക്കിയത്. എക്സ്മുസ്ലീങ്ങളും യുക്തിവാദികളും ഒരു ഇസ്ലാമിസ്റ്റിനോട് ചോദിച്ച ചോദ്യം ഇതായിരുന്നു.': ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന പ്രാർത്ഥനയോ, അതോ സ്വന്തം മാതാവിനെ ഭോഗിക്കുന്നതോ വലിയ തിന്മ''. ആദ്യം ഒന്ന് ഉരുളാൻ ശ്രമം നടത്തിയ ഇസ്ലാമിസ്റ്റ് പക്ഷേ മോഡറേറ്ററുടെ കൃത്യമായ ഇടപെടലിനെ തുടർന്ന് ഇങ്ങനെ പറയുന്നു. 'ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന പ്രാർത്ഥന ആണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ അധഃപതനം, എന്താ സംശയം.''- ഈ ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
കേരളത്തിലെ എക്സ്മുസ്ലിം മൂവ്മെന്റിന്റെ അമരക്കാരിൽ ഒരാളയാ ആരിഫ് ഹുസൈൻ തെരുവത്താണ് ഇത് പോസ്റ്റ് ചെയ്തിരുക്കുന്നത്. 'ഇസ്ലാമിക ധാർമികതയുടെ അളിഞ്ഞമുഖം നമ്പർ: 3057 ' എന്ന ക്യാപ്ഷനോടെയുള്ള അദ്ദേഹത്തിന്റെ പോസ്റ്റിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ലെന്നും ഇസ്ലാമിനെ സംബന്ധിച്ച് ഏറ്റവും വലിയ പാപം ശിർക്ക് ആണെന്നുമാണ്, ഇതു സംബന്ധിച്ച് സ്വതന്ത്ര ചിന്തകർ ചൂണ്ടിക്കാട്ടുന്നത്.
ഈ ഒരു കാരണം കൊണ്ടാണ് ഇസ്ലാം ഒരു ഫാസിസ്റ്റ് മതമാണെന്നും, അതിൽ ജനാധിപത്യവും മതേതതരത്വവും കാണാൻ കഴിയില്ലെന്ന് തങ്ങൾ പറയുന്നതെന്ന് എക്സ് മുസ്ലീങ്ങളും യുക്തിവാദികളും ചൂണ്ടിക്കാട്ടുന്നു. ഒരുമതേതരരാജ്യമായ ഇന്ത്യയിൽ നിന്നുകൊണ്ട് എങ്ങനെ ഇങ്ങനെ ഇങ്ങനെയാക്കെ പറയാൻ കഴിയുന്നുവെന്നും ഇത്തരക്കാർക്കെതിരെ കേസ് എടുക്കയാണെ് വേണ്ടതെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ എക്സ് മുസ്ലീങ്ങൾ ആകട്ടെ ഇത്തരം കാര്യങ്ങൾ കൊണ്ട് തന്നെയാണ്, തങ്ങൾ ഇസ്ലാം വിട്ടതെന്നും ചൂണ്ടിക്കാട്ടുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ