- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾക്ക് ഒരു ജീവിതം മാത്രമുള്ളതിനാൽ ഇരട്ട ജീവപര്യന്തം അപ്രസക്തം; തമിഴ്‌നാട്ടിൽ എട്ടുപേരെ കൊന്നതിന് എട്ടു ജീവപര്യന്തം വിധിച്ച കേസിൽ സുപ്രീം കോടതി വിധി ഗുണമാകുന്നത് അനുശാന്തി അടക്കമുള്ള അനേകം തടവുകാർക്ക്
ന്യൂഡൽഹി: രാജ്യത്ത് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി. 'എല്ലാവർക്കും ഒരു ജീവിതമേ ഉള്ളു അതുകൊണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷ ആർക്കും അനുഭവിക്കാനാകില്ല'യെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. എന്നാൽ കുറ്റത്തിന്റെ ഗൗരവം പരിഗണിച്ച് ആദ്യം ഒരു നിശ്ചിത കാലത്തേക്ക് തടവും പിന്നീട് ജീവപര്യന്തവും വിധിക്കാം. മറിച്ച് വിധിക്കാനാകില്ല. അതായത് ആദ്യം ജീവപര്യന്തവും പിന്നെ നിശ്ചിതകാലം തടവും എന്ന രീതി പാടില്ല. ജീവപര്യന്തത്തിനൊപ്പം ഇളവില്ലാത്ത ശിക്ഷ നൽകാവുന്നതാണ്. ഇരുപതോ മുപ്പതോ വർഷം കാലപരിധി നിശ്ചയിച്ച് ശിക്ഷ വിധിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ജീവപര്യന്തം എന്നാൽ ജീവിതകാലം മുഴുവൻ എന്നുതന്നെയാണ് അർത്ഥമെന്ന് കോടതി മുമ്പ് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. എട്ടുപേർ കൊല്ലപ്പെട്ട തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കേസിൽ പ്രതികൾക്ക് എട്ട് ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെയായിരുന്നു ഹർജി. ഭാര്യയെയും ബന്ധുക്കളെയും കൊലപ്പെടുത്തിയ കേസിൽ

ന്യൂഡൽഹി: രാജ്യത്ത് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി. 'എല്ലാവർക്കും ഒരു ജീവിതമേ ഉള്ളു അതുകൊണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷ ആർക്കും അനുഭവിക്കാനാകില്ല'യെന്നും കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. എന്നാൽ കുറ്റത്തിന്റെ ഗൗരവം പരിഗണിച്ച് ആദ്യം ഒരു നിശ്ചിത കാലത്തേക്ക് തടവും പിന്നീട് ജീവപര്യന്തവും വിധിക്കാം. മറിച്ച് വിധിക്കാനാകില്ല. അതായത് ആദ്യം ജീവപര്യന്തവും പിന്നെ നിശ്ചിതകാലം തടവും എന്ന രീതി പാടില്ല.
ജീവപര്യന്തത്തിനൊപ്പം ഇളവില്ലാത്ത ശിക്ഷ നൽകാവുന്നതാണ്. ഇരുപതോ മുപ്പതോ വർഷം കാലപരിധി നിശ്ചയിച്ച് ശിക്ഷ വിധിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ജീവപര്യന്തം എന്നാൽ ജീവിതകാലം മുഴുവൻ എന്നുതന്നെയാണ് അർത്ഥമെന്ന് കോടതി മുമ്പ് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.
എട്ടുപേർ കൊല്ലപ്പെട്ട തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കേസിൽ പ്രതികൾക്ക് എട്ട് ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെയായിരുന്നു ഹർജി. ഭാര്യയെയും ബന്ധുക്കളെയും കൊലപ്പെടുത്തിയ കേസിൽ മധുരമ ലിംഗം എന്നയാൾക്കാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഒന്നിലേറെ ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇയാളുടെ കുടുംബാംഗങ്ങളും കേസിൽ പ്രതികളായിരുന്നു.
കൊലപാതക ശ്രമത്തിന് 10 വർഷം വീതം കഠിനതടവും കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും എട്ട് ജീവപര്യന്തം വീതവുമായിരുന്നു പ്രതികൾക്ക് ലഭിച്ച ശിക്ഷ. ഇതിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഒരു പ്രതിക്ക് എങ്ങനെ എട്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കാനാകുമെന്ന ചോദ്യമാണ് പ്രതികളുടെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്.
നാടിനെ നടുക്കിയ തിരുവനന്തപുരം ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ അനുശാന്തിക്ക് ഉൾപ്പെടെയുള്ളവർക്കാണ് സുപ്രീം കോടതിയുടെ ഈ വിധി ഗുണകരമാകുന്നത്. ഒന്നാംപ്രതിക്ക് നിനോ മാത്യുവിനു വധശിക്ഷയും രണ്ടാംപ്രതിയായ അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവുമാണു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്.
ആറ്റിങ്ങൽ ആലംകോട് അവിക്‌സ് ജങ്ഷനടുത്ത് പണ്ടാരംകോണം ലെയ്‌നിൽ തുഷാരത്തിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ ഓമന (60), ഇവരുടെ മകൻ ലജീഷിന്റെയും അനുശാന്തിയുടെയും മകൾ മൂന്നര വയസ്സുകാരി സ്വാസ്തിക എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്.

