- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ സ്ത്രീയല്ലെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം ഭർത്താവ് കോടതിയിൽ; ഡൽഹിയിലെ വിചിത്രമായ വിവാഹമോചന കേസിന്റെ കഥ ഇങ്ങനെ
ന്യൂഡൽഹി: സ്ത്രീയല്ലാത്ത ഭാര്യയെ ഒഴിവാക്കാൻ വിവാഹമോചന ഹർജി. ഭാര്യ അപൂർണ്ണയാണെന്ന ആരോപണവുമായി ഡൽഹിയിലെ കുടുംബകോടതിയിലാണ് പരാതി എത്തിയത്. കല്ല്യാണം കഴിഞ്ഞ് പത്തുകൊല്ലത്തിന് ശേഷമാണ് ഭർത്താവ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. അതിന് കാരണവും വ്യക്തമായി തന്നെ വിശദീകരിക്കുന്നു. തന്റെ ഭാര്യ പൂർണമായും ഒരു സ്ത്രീയല്ലെന്നും, ഇക്കാര്യം മറ

ന്യൂഡൽഹി: സ്ത്രീയല്ലാത്ത ഭാര്യയെ ഒഴിവാക്കാൻ വിവാഹമോചന ഹർജി. ഭാര്യ അപൂർണ്ണയാണെന്ന ആരോപണവുമായി ഡൽഹിയിലെ കുടുംബകോടതിയിലാണ് പരാതി എത്തിയത്. കല്ല്യാണം കഴിഞ്ഞ് പത്തുകൊല്ലത്തിന് ശേഷമാണ് ഭർത്താവ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. അതിന് കാരണവും വ്യക്തമായി തന്നെ വിശദീകരിക്കുന്നു.
തന്റെ ഭാര്യ പൂർണമായും ഒരു സ്ത്രീയല്ലെന്നും, ഇക്കാര്യം മറച്ചുവച്ചാണ് ഭാര്യയുടെ കുടുംബം വിവാഹം നടത്തിയതെന്നും പരാതിയിൽ യുവാവ് ചൂണ്ടിക്കാണിക്കുന്നു. പ്രത്യുൽപാദനപരമായ ആവശ്യങ്ങൾ സാധിക്കാൻ ഭാര്യയ്ക്ക് കഴിയില്ല. ഭാര്യ ഭിന്നലിംഗക്കാരിയാണെന്ന് മറച്ചുവച്ചാണ് ഭാര്യാകുടുംബം വിവാഹം നടത്തിയതെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ കോടതി, ഭാര്യയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും വിവാഹ മോചനത്തിന് അനുമതി നൽകണമെന്നും പരാതിയിൽ യുവാവ് ആവശ്യപ്പെടുന്നു.
2006ലാണ് ഇരുവരും വിവാഹിതരായത്. അപ്പോൾ തന്നെ ചതി മനസ്സിലാവുകയും ചെയ്തു. എന്നാൽ ഭാര്യ ഭിന്നലിംഗക്കാരിയാണെന്നകാര്യം കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നും യുവാവ് മറച്ചുവച്ചു. പുറത്തറിഞ്ഞാലുള്ള നാണക്കേട് മൂലമായിരുന്നു ഇത്. എന്നാൽ മാനസിക പ്രശ്‌നങ്ങളിൽ നിന്ന് രക്ഷ നേടാൻ എല്ലാം പുറത്ത് പറയുകയായിരുന്നു. ഇതോടെ വിവാഹ മോചന ഹർജി നൽകാൻ വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു.
വിവാഹശേഷം വസ്തുത തിരിച്ചറിഞ്ഞതോടെ യുവാവ് ഭാര്യയുടെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. എന്നാൽ കുട്ടിക്കാലത്ത് സംഭവിച്ച മുറിവിലൂടെ യുവതിയുടെ അവയവ വളർച്ച മുരടിച്ചതാണെന്നും ഇത് പിന്നീട് ശരിയാകുമെന്നുമായിരുന്നു ബന്ധുക്കൾ അറിയിച്ചിരുന്നത്. എന്നാൽ സംശയം തോന്നിയ യുവാവ് ഭാര്യരെ വ്യത്യസ്ത ഡോക്ടർമാരെക്കൊണ്ട് പരിശോധിപ്പിക്കുകയായിരുന്നു. യുവതിയുടെ അവയവങ്ങളുടെ വളർച്ച പരിമിതമാണെന്നും ഭാര്യ പൂർണ്ണ സ്ത്രീയല്ലെന്നും ഡോക്ടർമാർ യുവാവിനെ അറിയിച്ചു. ഇത് യുവതിയുടെ കുടുംബത്തെ അറിയിക്കുകയും ചെയ്തു.
അപ്പോൾ വിചിത്രമായ മറുപടിയാണ് ലഭിച്ചത്. ആഗ്രഹ പൂർത്തികരണത്തിനായി ഭാര്യയുടെ ഇളയ സഹോദരിയെ വിവാഹം കഴിച്ചുകൊള്ളൂ എന്നായിരുന്നു മറുപടി. എന്നാൽ സഹോദരി ഭർത്താവിനെ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് ഇളയ സഹോദരി നിലപാടെടുത്തു. ഇതോടെ വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് കോടതിയെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ യുവാവിന്റെ ആരോപണങ്ങൾ ഭാര്യയുടെ അഭിഭാഷകൻ തള്ളിക്കളഞ്ഞു. വൈദ്യ പരിശോധനയിൽ ഭാര്യ പൂർണ്ണ സ്ത്രീയാണെന്ന് തെളിഞ്ഞതാണെന്ന് അഭിഭാഷകൻ പറയുന്നു. വാടക ഗർഭപാത്രത്തിലൂടെ കുട്ടിക്ക് ജന്മം നൽകാൻ യുവതിക്ക് കഴിയും. വിവാഹത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞ് ഭാര്യയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്നതിലെ സത്യാവസ്ഥ എന്താണെന്നും അഭിഭാഷകൻ ചോദ്യം ചെയ്യുന്നു.

