- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃക്കരോഗം മൂർച്ഛിച്ചതോടെ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി; വീട്ടിലെത്തി കുട്ടികളെ കണ്ടയുടൻ കുഴഞ്ഞുവീണ് മരിച്ചു; ചവറ സ്വദേശി മിദ്ലാജ് ഇബ്രാഹീമിന്റെ മരണത്തിൽ വേദനയോടെ നാടും പ്രവാസലോകവും
കൊല്ലം: സൗദി അറേബ്യയിൽ നിന്ന് ചികിത്സക്കായി നാട്ടിലെത്തിയ യുവാവ് വീട്ടിലെത്തിയുടൻ മരിച്ചു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി മിദ്ലാജ് ഇബ്രാഹീം ആണ് മരിച്ചത്. സൗദിയിലെ ദമ്മാമിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലാണ് മിദ്ലാജ് നാട്ടിലെത്തിയത്. ഭാര്യ ഷംനയോടൊപ്പം എയർപോർട്ടിൽ നിന്ന് വീട്ടിലെത്തി, കാത്തിരുന്ന മക്കളെ കണ്ടയുടനെ മിദ്ലാജ് ഇബ്രാഹീം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
വർഷങ്ങളായി സൗദിയിൽ പ്രവാസിയായിരുന്ന മിദ്ലാജ് വൃക്കരോഗം മൂലം നേരത്തെ ജോലി ഉപേക്ഷിച്ചു നാട്ടിൽ പോയിരുന്നു. എന്നാൽ ചികിത്സയ്ക്കൊടുവിൽ രോഗം നിയന്ത്രണവിധേയമായതോടെ വീണ്ടും സൗദിയിൽ തിരിച്ചെത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് വീണ്ടും പ്രവാസലോകത്തേക്ക് മടങ്ങിയെത്തിയത്.
ഹഫർ അൽബാത്വിനിലെ ഒരു ചെറിയ കടയിലാണ് മിദ്ലാജ് ഇബ്രാഹീം ജോലി ചെയ്തിരുന്നത്. അതിനിടയിൽ വൃക്കരോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് തിരിച്ചത്. മിദ്ലാജ് ഇബ്രാഹിന്റെ മരണത്തിൽ ദമ്മാമിൽ ഹഫർ അൽബാത്വിനിലെ വിവിധ പ്രവാസ സംഘടനകൾ അനുശോചിച്ചു.
മറുനാടന് ഡെസ്ക്