- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലെസ്‌ബിയൻ സിനിമകൾക്ക് മാത്രമായി ഫിലിം ഫെസ്റ്റിവൽ ഒരുക്കി ഡൽഹി യൂണിവേഴ്സിറ്റി; ടിക്കറ്റ് ചോദിച്ച് അനേകം പേർ
സ്വവർഗാനുരാഗം നിയമാനുസൃതമാക്കണമെന്നും അത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ആധാരശിലകളിലൊന്നാണെന്നുമാണ് ഇതിന്റെ പ്രയോക്താക്കൾ വാദിക്കുന്നത്. എന്നാൽ ഇത് മാനുഷിക മൂല്യങ്ങൾക്കെതിരാണെന്നും അതിനാൽ ഇതിനെ ക്രിമിനൽ കുറ്റമായി കണക്കാക്കണമെന്നുമാണ് ഇതിനെ എതിർക്കുന്നവർ ശക്തിയുക്തം വാദിക്കുന്നത്. വാദപ്രതിവാദങ്ങൾ എന്തായാലും ലെസ്‌ബിയൻ സി
സ്വവർഗാനുരാഗം നിയമാനുസൃതമാക്കണമെന്നും അത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ആധാരശിലകളിലൊന്നാണെന്നുമാണ് ഇതിന്റെ പ്രയോക്താക്കൾ വാദിക്കുന്നത്. എന്നാൽ ഇത് മാനുഷിക മൂല്യങ്ങൾക്കെതിരാണെന്നും അതിനാൽ ഇതിനെ ക്രിമിനൽ കുറ്റമായി കണക്കാക്കണമെന്നുമാണ് ഇതിനെ എതിർക്കുന്നവർ ശക്തിയുക്തം വാദിക്കുന്നത്. വാദപ്രതിവാദങ്ങൾ എന്തായാലും ലെസ്‌ബിയൻ സിനിമകൾക്കായി ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഒരു ഫെസ്റ്റിവൽ ഒരുക്കിയിരിക്കുകയാണിപ്പോൾ. ഇതിന്റെ ടിക്കറ്റ് ചോദിച്ച് നിരവധി പേർ വരുന്നുമുണ്ട്.
വെള്ളിയാഴ്ചയാണ് പ്രസ്തുത ഫിലിം ഫെസ്റ്റിവർ ആരംഭിച്ചത്. ഇതിന് വൻ ജനപിന്തുണയാണുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ജൻഡർ സ്റ്റജീസ് ഗ്രൂപ്പാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്നതും നോൺ ഫണ്ടഡുമായ സ്റ്റുഡന്റ് ഗ്രൂപ്പാണിത്. സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ചും ലെസ്‌ബിയനുകൾ പാർശ്വവൽക്കരിക്കപ്പെടുന്നതിനെയും കുറിച്ച് അവബോധമുണ്ടാക്കുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം.
പുരുഷന്മാർ തമ്മിലുള്ള സെക്‌സ് അംഗീകരിക്കപ്പെടുമ്പോൾ സ്ത്രീകൾ തമ്മിലുള്ള സെക്‌സ് അവഗണിക്കപ്പെടുകയും അങ്ങനെയുള്ളവർ അകറ്റി നിർത്തപ്പെടുകയുമാണെന്നും അത്തരത്തിലുള്ള സ്ത്രീകൾക്കും ഒരു ഇടം നേടിക്കൊടുക്കുകയാണ് ഈ ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്നും സംഘാടകരിലൊരാൾ വെളിപ്പെടുത്തി. യൂണിവേഴ്‌സിറ്റിയുടെ ഡിപ്പാർട്ട് മെന്റ് ഓഫ് പൊളിറ്റിക്കൽ സയൻസിലാണ് ഈ സൗജന്യ പ്രദർശനം നടക്കുന്നത്. നന്ദിതാ ദാസും ഷബാന ആസ്മിയും അഭിനയിച്ച ഫയർ അടക്കമുള്ള ചലച്ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുനത്.