കാമുകനുമായി കാമുകി രഹസ്യ ഇടപാടുകളിലേർപ്പെട്ടിരിക്കുമ്പോൾ കാമുകന്റെ ഭാര്യ അപ്രതീക്ഷിതമായി അങ്ങോട്ട് കയറി വന്നാൽ കാമുകിയുടെ പ്രതികരണം എന്തായിരിക്കും. അത്തരം വേളകളിൽ രക്ഷപ്പെടാനായി കാമുകി എന്തും ചെയ്യുമെന്നാണ് ചൈനയിൽ നിന്നുമുള്ള ഈ വാർത്ത തെളിയിക്കുന്നത്. ഇവിടെ കാമുകി ജനാലക്കുള്ളിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇതിനിടെ യുവതി ഇലക്ട്രിക്ക് കേബിളിൽ കുടുങ്ങുകയും അർധനഗ്‌നയായി തലകീഴായി തൂങ്ങിക്കിടക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഈ അപൂർവ ദൃശ്യങ്ങൾ ഇപ്പോൾ വൈറായിത്തുടരുകയാണ്.

വൈദ്യുതി കമ്പിയിൽ പാതി തുണിയുടുത്ത് തൂങ്ങിക്കിടക്കുന്ന കള്ളക്കാമുകിയെ കാണാൻ ജനക്കൂട്ടം കൗതുകത്തോടെ താഴെ തെരുവിൽ ഒത്ത് കൂടിയിട്ടുണ്ട്. യുവതിയും അപൂർവ പോസിന്റെ ചിത്രങ്ങൾ മൊബൈൽ ക്യാമറിൽ പകർത്താൻ തിക്കും തിരക്കും കൂട്ടുന്നവരുമേറെയുണ്ടായിരുന്നു. ഇതിനിടെ കാമുകിയെ സഹായിക്കാൻ നിരവധി പേർ മുന്നോട്ട് വരുകയും ചെയ്തിരുന്നു. ചെറിയൊരു ചുവപ്പ് ട്രൗസറും അതിനോട് യോജിക്കുന്ന ക്രോപ്പ് ടോപ്പുമായിരുന്നു യുവതി ധരിച്ചിരുന്നത്. ഭാര്യ അപ്രതീക്ഷിതമായി കടന്ന് വന്നത് കാണ്ട് കാമുകി ജനലിലൂടെ പുറത്തേക്ക് വീണതോ അല്ലെങ്കിൽ ചാടിയതോ ആകാമെന്നാണ് സത്യമാണെന്നുറപ്പിക്കാത്ത ഉറവിടങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

മിസ്ട്രസ് ഹംഗ്സ് അപ്സൈഡ് ഡൗൺ ഓൺ യൂട്ടിലിറ്റി കേബിൾസ്' എന്ന ശീർഷകത്തിലാണ് ഇതിന്റെ വീഡിയോ ലൈവ്ലീക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യ അപ്രതീക്ഷിതമായി പതിവിലും നേരത്തെ വീട്ടിലെത്തിയതിനെ തുടർന്നാണ് കാമുകിക്ക് ഈ അവസ്ഥയുണ്ടായതെന്നും ഈ ക്യാപ്ഷനിൽ കാണാം. ഇതിനെ തുടർന്ന് യുവതിക്ക് എത്ര മാത്രം പരുക്കേറ്റുവെന്ന കാര്യം വ്യക്തമായിട്ടില്ല. ഇന്നലെ രാവിലെ പോസ്റ്റ് ചെയ്തതിന് ശേഷം ഈ വീഡിയോ 5000 പേർ കണ്ടിരുന്നു.