ലൊസാഞ്ചൽസ്: സ്‌ക്വയർ റൂട്ടിനെ സൂചിപ്പിക്കുന്ന ചിഹ്നം തോക്കായിചിത്രീകരിച്ച വിദ്യാർത്ഥിയുടെ വീട്ടിൽ റെയ്ഡ്. ഫ്ളോറിഡായിലെവെടിവെയ്പിന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് ലൂസിയാനയിലെ ഒബർലിൻഹൈസ്‌കൂളിലെ ഒരു വിദ്യാർത്ഥി കണക്കു ക്ലാസിൽ സ്‌ക്വയർ റൂട്ടിനെസൂചിപ്പിക്കുന്ന ചിഹ്നം ബോർഡിൽ വരച്ചത്. ഇതേ സമയംക്ലാസിലുണ്ടായിരുന്ന മറ്റൊരു കുട്ടി ഈ ചിഹ്നം തോക്കിനെപോലെയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.

ഇതേ തുടർന്നു വിദ്യാർത്ഥികൾ വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങൾനടത്തി.കളി കാര്യമായപ്പോൾ സ്‌കൂൾ അധികൃതർ ആദ്യം തോക്കാണെന്ന്അഭിപ്രായപ്പെട്ട കുട്ടിയെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. അലൻ പാരിഷ്ഷെറിഫ് ഓഫീസ് ഫേസ് ബുക്കുൽ ഇത് പ്രത്യക്ഷപ്പെട്ടതോടെ കൂടുതൽഅന്വേഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥിയുടെ വീട്ടിലും റെയ്ഡ് നടത്തി.
പക്ഷേ ക്രിമിനൽ ചാർജ്ജിനുള്ള തെളിവുകളൊന്നും ലഭിച്ചില്ല.

സ്‌കൂൾവെടിവയ്പുകൾ വർധിച്ചുവരുന്നതും തോക്കുകളെ കുറിച്ചുള്ള ഭയം കൂടുന്നതും കാണുന്നതെല്ലാം തോക്കായി ചിത്രീകരിക്കുന്നതിനുള്ള പ്രവണതയിലേക്കുകാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കുന്നു എന്നതിന് അടിവരയിടുന്നതാണ് ഈസംഭവം.വിദ്യാർത്ഥിയുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെങ്കിലുംതീരുമാനം സ്‌കൂൾ ബോർഡിന് വിട്ടിരിക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ ഈസംഭവം സോഷ്യൽ മീഡിയായിൽ വൈറലായി. എന്തിനെക്കുറിച്ചും എന്ത്അഭിപ്രായവും തട്ടിവിടുന്നവർക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം.