ശാന്തപുരം: മലയാള ഭാഷയിൽ ഒരോ വാക്കുകളും രൂപം കൊണ്ടത് മനുഷ്യ വികാരങ്ങളിൽനിന്നും ഭാവനകളിൽ നിന്നുമാണെന്നും അതിന്റെ ജൈവിക ഘടനയെ മാറ്റാൻ ശ്രമിക്കുമ്പോൾമ ലയാളികളുടെ തനത് സംസ്‌കാരം നഷ്ടപ്പെടുമെന്നും പ്രമുഖ നോവലിറ്റ് സുഭാഷ്ചന്ദ്രൻ. ശാന്തപുരം അൽജാമിഅ ഇസ്ലാമിയ ആട്‌സ് മാഗസിൻ 'വാക്കത്തി' പ്രകാശനംചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

സാമൂഹ്യ ഘടനയിലെ എല്ലാ തലങ്ങളെയും എഴുത്തിലൂടെയും വായനയിലൂടെയും കൈകാര്യംചെയ്യുന്നവരായി വിദ്യാർത്ഥികൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.അൽജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം അഹ് മദ് അധ്യക്ഷത വഹിച്ചു. എ പി ശംസീർസ്വാഗതവും അനസുറഹ്മാൻ നന്ദിയും പറഞ്ഞു. അൽ സുഭാഷ് ചന്ദ്രനുള്ള അൽജാമിഅ യുടെഉപഹാരം ഡോ.അബ്ദുസ്സലാം അഹ് മദ് കൈമാറി. സ്റ്റുഡൻസ് ഡീൻ എ ടി ഷറഫുദ്ദീൻ, കെ എംഅഷറഫ്, കെ അബ്ദുൽ കരീം, സലാം പുലാപറ്റ, സമീർ കാളിക്കാവ്, ശഫീഖ് നദ് വി, എ.ഫാറൂഖ്, അജ്മൽ മമ്പാട് തുടങ്ങിയവർ പങ്കെടുത്തു.