- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിന്റെ അച്ചടക്ക സമിതി പുനഃ സംഘടിപ്പിച്ചു; എ.കെ.ആന്റണി അദ്ധ്യക്ഷനായി തുടരും
ന്യൂഡൽഹി: കോൺഗ്രസിന്റെ അച്ചടക്ക സമിതി പുനഃ സംഘടിപ്പിച്ചു. അദ്ധ്യക്ഷനായി മുതിർന്ന നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണി തുടരും. അഞ്ചംഗ സമിതിയെയാണ് എഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്.
അംബിക സോണി, താരിഖ് അൻവർ, ജി. പരമേശ്വർ, ജയ് പ്രകാശ് അഗർവാൾ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. കോൺഗ്രസ് ദേശീയ നേതൃത്വത്തിലും സംസ്ഥാനങ്ങളിലും നേതൃ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് അച്ചടക്ക സമിതി പുനഃസംഘടിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ
Next Story