- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏത് ദീപക് ധർമ്മടമായാലും ക്രമക്കേട് കാട്ടിയാൽ നടപടി ഉണ്ടാകും'; എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് എ കെ ബാലൻ
കോഴിക്കോട്: സിപിഎമ്മുമായി അടുപ്പമുള്ള ആളാണെങ്കിലും ക്രമക്കേട് കാട്ടിയാൽ സർക്കാറിന്റെ സംരക്ഷണം ഉണ്ടാകില്ലെന്ന് സിപിഎം നേതാവ് എ കെ ബാലൻ. ഏത് ദീപക് ധർമ്മടമായാലും ക്രമക്കേട് കാട്ടിയാൽ നടപടി ഉണ്ടാകും. എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. മുട്ടിൽ മരംമുറി വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുട്ടിൽ മരംമുറി കേസന്വേഷണം മികച്ച രീതിയിൽ നടക്കുകയാണെന്ന് എ കെ ബാലൻ പറഞ്ഞു. ആരൊക്കെയാണോ പ്രതികൾ അവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരും. സിപിഎമ്മുമായി അടുപ്പമുള്ള ആളാണെങ്കിലും ക്രമക്കേട് കാട്ടിയാൽ നടപടി ഉണ്ടാവും.
അത് ദീപക് ധർമ്മടമായാലും നടപടിയുണ്ടാവും. അതിന് ഇനി ധർമ്മടം ദീപക്കായാലും സർക്കാരിന്റെ സംരക്ഷണമുണ്ടാവില്ലെന്ന് എ കെ ബാലൻ പറഞ്ഞു. ഭരണത്തിന്റെ തണലിൽ ഭരണ കേന്ദ്രമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ