- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസബ സ്ത്രീവിരുദ്ധ ചിത്രം തന്നെ! പാർവ്വതിയുടെ അഭിപ്രായ പ്രകടനത്തിൽ തെറ്റില്ല; തിയേറ്ററിൽ നിന്നും പകുതിയായപ്പോൾ ഇറങ്ങിപ്പോയി; മമ്മൂട്ടി ചിത്രത്തിനെതിരെ മന്ത്രി എ കെ ബാലനും
തിരുവനന്തപുരം: കസബ വിവാദം കോടതി കയറുമ്പോൾ നടി പാർവതിയെ പിന്തുണച്ച് സാംസ്കാരിക മന്ത്രി എ കെ ബാലനും രംഗത്ത്. കസബ സ്ത്രീവിരുദ്ധമാണെന്ന് പാർവതിയുടെ അഭിപ്രായത്തോട് യോജിച്ചു കൊണ്ടാണ് എ കെ ബാലൻ അഭിപ്രായം രേഖപ്പെടുത്തിയത്. ''പാർവ്വതിയുടെ അഭിപ്രായ പ്രകടനത്തിൽ തെറ്റില്ല, വിവാദങ്ങൾ ഉണ്ടാകുമ്പോൾ ഇടപെടേണ്ടവർ ഇടപെട്ട് അവിടെ തന്നെ തീർക്കേണ്ടതായിരുന്നെന്നു. സംഭവം വലിച്ച് നീട്ടി കൊണ്ട് പോകുന്നത് ആശാസ്യമല്ലെന്നും''- മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് നടന്ന സർഗോത്സവം 2017ന്റെ ഉദ്ഘാടനത്തിലാണ് മന്ത്രി കസബ് വിവാദത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കസബ എന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ നായകൻ സ്ത്രീ കഥാപാത്രത്തിന്റെ മടികുത്തിൽ പിടിക്കുന്ന സീനിലെ സത്രീ വിരുദ്ധതയെയാണ് നടി വിമർശിച്ചത്. ഈ ചിത്രം താനും കണ്ടതാണെന്നും തിയേറ്ററിൽനിന്നും പകുതിക്കുവച്ച് എഴുന്നേറ്റു പോകുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പിന്നീടാണ് ഈ പ്രത്യേക രംഗം കണ്ടതെന്നും, അത് സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. കഴ
തിരുവനന്തപുരം: കസബ വിവാദം കോടതി കയറുമ്പോൾ നടി പാർവതിയെ പിന്തുണച്ച് സാംസ്കാരിക മന്ത്രി എ കെ ബാലനും രംഗത്ത്. കസബ സ്ത്രീവിരുദ്ധമാണെന്ന് പാർവതിയുടെ അഭിപ്രായത്തോട് യോജിച്ചു കൊണ്ടാണ് എ കെ ബാലൻ അഭിപ്രായം രേഖപ്പെടുത്തിയത്.
''പാർവ്വതിയുടെ അഭിപ്രായ പ്രകടനത്തിൽ തെറ്റില്ല, വിവാദങ്ങൾ ഉണ്ടാകുമ്പോൾ ഇടപെടേണ്ടവർ ഇടപെട്ട് അവിടെ തന്നെ തീർക്കേണ്ടതായിരുന്നെന്നു. സംഭവം വലിച്ച് നീട്ടി കൊണ്ട് പോകുന്നത് ആശാസ്യമല്ലെന്നും''- മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് നടന്ന സർഗോത്സവം 2017ന്റെ ഉദ്ഘാടനത്തിലാണ് മന്ത്രി കസബ് വിവാദത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
കസബ എന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ നായകൻ സ്ത്രീ കഥാപാത്രത്തിന്റെ മടികുത്തിൽ പിടിക്കുന്ന സീനിലെ സത്രീ വിരുദ്ധതയെയാണ് നടി വിമർശിച്ചത്. ഈ ചിത്രം താനും കണ്ടതാണെന്നും തിയേറ്ററിൽനിന്നും പകുതിക്കുവച്ച് എഴുന്നേറ്റു പോകുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പിന്നീടാണ് ഈ പ്രത്യേക രംഗം കണ്ടതെന്നും, അത് സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പാർവതിക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അംഗം അറസ്റ്റിലായിരുന്നു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെയാണ് പൊലീസ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.