- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി സിനിമാ സംവിധായകനെ പോലെ കിം കി ഡുക്കിനെ മലയാളികൾ ഇഷ്ടപ്പെട്ടു; ചലച്ചിത്രപ്രേമികളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മന്ത്രി എ.കെ.ബാലൻ
തിരുവനന്തപുരം: ദക്ഷിണ കൊറിയൻ സിനിമാ സംവിധായകനായ കിം കി ഡുക്കിന്റെ നിര്യാണത്തിൽ മന്ത്രി എ.കെ.ബാലൻ അനുശോചനം രേഖപ്പെടുത്തി. 'ലോകസിനിമയിൽ തന്നെ ശ്രദ്ധേയ സാന്നിധ്യമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. സമകാലിക ഏഷ്യൻ സിനിമയിൽ വലിയ സംഭാവനകൾ അദ്ദേഹം നൽകി. ചലച്ചിത്രോത്സവങ്ങളിലെ സവിശേഷ സാന്നിധ്യമായിരുന്നു അദ്ദേഹം. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അദ്ദേഹം അഞ്ച് വർഷം മുമ്പ് പങ്കെടുത്തത് ഓർക്കുന്നു.
മലയാളിയായ സിനിമാ സംവിധായകനെപ്പോലെ കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ 'സ്പ്രിങ് സമ്മർ ഷാൾ വിന്റർ ആൻഡ് സ്പ്രിങ് ' എന്ന സിനിമ വലിയ അംഗീകാരം നേടി. ഇനിയും മികച്ച സൃഷ്ടികൾ അദ്ദേഹത്തിൽ നിന്ന് ലഭിക്കുമായിരുന്നു. കിം കി ഡുക്കിന്റെ അകാല നിര്യാണം ലോക സിനിമക്കു തന്നെ വലിയ നഷ്ടമാണ്. ചലച്ചിത്ര പ്രേമികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.'
മറുനാടന് മലയാളി ബ്യൂറോ