- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗമ്യ കേസിൽ ഇൗയാഴ്ച തന്നെ പുനഃപരിശോധനാ ഹർജി സമർപ്പിക്കും; തുറന്ന കോടതിയിൽ വാദിക്കാൻ അപേക്ഷ നൽകുമെന്നും മന്ത്രി എ കെ ബാലൻ
ന്യൂഡൽഹി: സൗമ്യ വധക്കേസിൽ ഈയാഴ്ച തന്നെ പുനഃപരിശോധനാ ഹർജി സമർപ്പിക്കുമെന്നു മന്ത്രി എ കെ ബാലൻ. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിനെതിരെയാണു കേരളസർക്കാർ ഹർജി സമർപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച അറ്റോർണി ജനറൽ മുകുൾ റോഹത്ത്ഗിയുമായി ബാലൻ കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപെട്ട വിവരങ്ങൾ അറ്റോർണി ജനറലുമായി ചർച്ച ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അറ്റോർണി ജനറലുമായി ഫോണിൽ സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. കേസ് തുറന്ന കോടതിയിൽ വാദിക്കാൻ സർക്കാർ അപേക്ഷ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേസ് നടത്താൻ അറ്റോർണി ജനറൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 302ാം വകുപ്പ് തിരച്ചുകൊണ്ടുവരാൻ അദ്ദേഹം എല്ലാ ശ്രമങ്ങളും നടത്താമെന്ന് വാഗ്ദാനം ചെയ്‌തെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സൗമ്യയെ കൊലപെടുത്തിയ കേസിൽ പ്രതിയായ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. കൊലപാതകകുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷമാത്രമേ നൽകാനാവൂ എന്നായിരുന്നു കോടതി വിധി. 2

ന്യൂഡൽഹി: സൗമ്യ വധക്കേസിൽ ഈയാഴ്ച തന്നെ പുനഃപരിശോധനാ ഹർജി സമർപ്പിക്കുമെന്നു മന്ത്രി എ കെ ബാലൻ. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിനെതിരെയാണു കേരളസർക്കാർ ഹർജി സമർപ്പിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച അറ്റോർണി ജനറൽ മുകുൾ റോഹത്ത്ഗിയുമായി ബാലൻ കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപെട്ട വിവരങ്ങൾ അറ്റോർണി ജനറലുമായി ചർച്ച ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ അറ്റോർണി ജനറലുമായി ഫോണിൽ സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. കേസ് തുറന്ന കോടതിയിൽ വാദിക്കാൻ സർക്കാർ അപേക്ഷ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കേസ് നടത്താൻ അറ്റോർണി ജനറൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 302ാം വകുപ്പ് തിരച്ചുകൊണ്ടുവരാൻ അദ്ദേഹം എല്ലാ ശ്രമങ്ങളും നടത്താമെന്ന് വാഗ്ദാനം ചെയ്‌തെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സൗമ്യയെ കൊലപെടുത്തിയ കേസിൽ പ്രതിയായ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. കൊലപാതകകുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷമാത്രമേ നൽകാനാവൂ എന്നായിരുന്നു കോടതി വിധി. 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യയെ ഗോവിന്ദച്ചാമി ക്രൂരമായി ബലാത്സംഗംചെയ്തുകൊലപ്പെടുത്തിയത്.

