കൂട്ടബലാത്സംഗം വിഷയം ഉന്നയിച്ച പ്രതിപക്ഷത്തോട് പരാതിയുള്ളവർ പോയി ഗുരുവായൂർ എസിപിയോട് പറയൂവെന്ന് മന്ത്രി എ കെ ബാലൻ; നിയമസഭയിലെ പരാമർശം വിവാദമായപ്പോൾ തിരുത്തി; കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് തിരുത്ത്; അടിയന്തര പ്രമേയത്തിന് അനുമതിയില്ല
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ കൂട്ട ബലാത്സംഗ ആരോപണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പ്രതിപക്ഷത്തിനെതിരെ എ കെ ബാലൻ നടത്തിയ പരാമർശം വിവാദമായി. ബലാത്സംഗ വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ പരാതിയുള്ളവർ അന്വേഷണ ഉദ്യോഗസ്ഥനായ ഗുരുവായൂർ എഎസ്പിയോടെ പറയാൻ മന്ത്രി എ കെ ബാലൻ നിർദേശിച്ചത്. ഇത് വിവാദമായതോടെ സഭയിൽ പ്രതിപക്ഷ ബഹളമായി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് എ കെ ബാലന്റെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രതികരണം ഉണ്ടായത്. എ.കെ ബാലന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്നും പ്രതിപക്ഷ കക്ഷികളുടെ ഇറങ്ങിപ്പോയി. തുടർന്ന് മന്ത്രി തന്റെ പ്രസ്താവന തിരുത്തൽ. നാടകീയമായ സംഭവങ്ങൾക്കാണ് ഇന്നു രാവിലെ നിയമസഭ സാക്ഷ്യം വഹിച്ചത്. പീഡനം സംബന്ധിച്ച് നേരത്തെ ആരോപണം വന്നതാണെന്നും അന്ന് പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നും വിശദമാക്കിയാണ് പ്രതിപക്ഷത്ത് നിന്നും അനിൽ അക്കര അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. 2016 ഓഗസ്റ്റ് 13ന് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ കൂട്ട ബലാത്സംഗ ആരോപണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പ്രതിപക്ഷത്തിനെതിരെ എ കെ ബാലൻ നടത്തിയ പരാമർശം വിവാദമായി. ബലാത്സംഗ വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ പരാതിയുള്ളവർ അന്വേഷണ ഉദ്യോഗസ്ഥനായ ഗുരുവായൂർ എഎസ്പിയോടെ പറയാൻ മന്ത്രി എ കെ ബാലൻ നിർദേശിച്ചത്. ഇത് വിവാദമായതോടെ സഭയിൽ പ്രതിപക്ഷ ബഹളമായി.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് എ കെ ബാലന്റെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രതികരണം ഉണ്ടായത്. എ.കെ ബാലന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്നും പ്രതിപക്ഷ കക്ഷികളുടെ ഇറങ്ങിപ്പോയി. തുടർന്ന് മന്ത്രി തന്റെ പ്രസ്താവന തിരുത്തൽ. നാടകീയമായ സംഭവങ്ങൾക്കാണ് ഇന്നു രാവിലെ നിയമസഭ സാക്ഷ്യം വഹിച്ചത്.
പീഡനം സംബന്ധിച്ച് നേരത്തെ ആരോപണം വന്നതാണെന്നും അന്ന് പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നും വിശദമാക്കിയാണ് പ്രതിപക്ഷത്ത് നിന്നും അനിൽ അക്കര അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. 2016 ഓഗസ്റ്റ് 13ന് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പിന്നീട് രാഷ്ട്രീയ നേതൃത്വം ഇടപെട്ട് കേസ് അവസാനിപ്പിക്കുകയായിരുന്നു. സിപിഐഎം ആഭിമുഖ്യമുള്ള വടക്കാഞ്ചേരിയിലെ ഒരു വനിതാ അഭിഭാഷകയും മുന്ന് സിപിഐഎം കൗൺസിലർമാരും ചേർന്ന് കേസ് ഒത്തു തീർപ്പാക്കുകയായിരുന്നു.
അതിന് പൊലീസിന്റെ ഭാഗത്ത് നിന്നും സഹായം ഉണ്ടായതായും അനിൽ അക്കര അടിയന്തര പ്രമേയ നോട്ടീസിൽ ആരോപിച്ചു. ഇപ്പോൾ കേസ് അന്വേഷിക്കുന്ന ഗുരുവായൂർ എസിപിക്ക് ഇക്കാര്യങ്ങൾ അറിവുള്ളതാണെന്നും തൃശൂർ റേഞ്ച് ഐജി അടക്കമുള്ള ഉദ്യോഗസ്ഥരെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും എഡിജിപി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്നാണ് മുഖ്യമന്ത്രിക്കായി മന്ത്രി എ.കെ ബാലൻ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുന്നതും. ഇത്തരത്തിൽ പരാതിയുള്ളവർ ഗുരുവായൂർ എസിപിയോട് പറഞ്ഞാൽ മതിയെന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം. തുടർന്ന് പ്രതിപക്ഷം ബഹളം ഉണ്ടാക്കുകയും മന്ത്രി പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നിയമസഭയിൽ ഒരംഗം ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ പറയുമ്പോൾ അതിനെ നിസാരമായി കാണുന്ന മന്ത്രിയുടെ നടപടി ശരിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു. ബിജെപി, കേരള കോൺഗ്രസ് അംഗങ്ങളും യുഡിഎഫിനൊപ്പം സഭ ബഹിഷ്കരിച്ചു. പിന്നാലെ മന്ത്രി പരാമർശം പിൻവലിക്കുകയും ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പറഞ്ഞു. അന്വേഷണം ഗൗരവമായി പുരോഗമിക്കുന്നുണ്ടെന്നും പ്രതികളുടെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമം സർക്കാർ ഗൗരവമായി കാണും. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും മന്ത്രി ബാലൻ പറഞ്ഞു. മന്ത്രിയുടെ പരാമർശം സഭാരേഖകളിൽ നിന്നും നീക്കം ചെയ്യുമെന്ന് സ്പീക്കർ വ്യക്തമാക്കി.