- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർപ്പറേറ്റുകൾ ജീവകാരുണ്യപ്രവർത്തനങ്ങൾ ഗ്രാമീണ മേഖലകളിലേക്ക് വ്യാപിപ്പിക്കണം: മന്ത്രി എ. കെ. ശശീന്ദ്രൻ
കോട്ടക്കൽ: സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടണമെങ്കിൽ ഗ്രാമീണ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി കോർപ്പറേറ്റുകൾ സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ചു നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഗ്രാമീണ മേഖലകളിലേക്ക് കൂടുതലായി വ്യാപിപ്പിക്കണം ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. പ്രമുഖ വ്യവസായിയായ എൻ. എ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) നേതൃത്വം നൽകുന്ന എൻഎഎംകെ ഫൗണ്ടേഷന്റെ കോട്ടക്കൽ ഓഫീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു ഫുട്‌ബോൾ ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റുകളും മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. തൊഴിലധിഷ്ഠിത കോഴ്‌സുകൾ/സംരംഭങ്ങൾ/ വസരങ്ങൾ, കാൻസർ ബോധവൽക്കരണ ക്ലാസ്സുകൾ/പ്രതിരോധ ക്യാമ്പുകൾക്കും സ്ത്രീ ശാക്തീകരണത്തിനും ഒരു പോലെ ഊന്നൽ നൽകുന്ന എൻഎഎംകെ ഫൗണ്ടേഷന്റെ പ്രവർത്തനത്തെ മന്ത്രി പ്രശംസിച്ചു. മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എൻഎഎംകെ ഫൗണ്ടേഷൻ രണ്ടാമത്തെ ഓഫീസ് കോട്ടക്കലിൽ (മുനിസിപ്പൽ ഓഫീസിന് എതിർവശം)
കോട്ടക്കൽ: സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടണമെങ്കിൽ ഗ്രാമീണ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി കോർപ്പറേറ്റുകൾ സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ചു നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഗ്രാമീണ മേഖലകളിലേക്ക് കൂടുതലായി വ്യാപിപ്പിക്കണം ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. പ്രമുഖ വ്യവസായിയായ എൻ. എ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) നേതൃത്വം നൽകുന്ന എൻഎഎംകെ ഫൗണ്ടേഷന്റെ കോട്ടക്കൽ ഓഫീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ചു ഫുട്‌ബോൾ ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റുകളും മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. തൊഴിലധിഷ്ഠിത കോഴ്‌സുകൾ/സംരംഭങ്ങൾ/ വസരങ്ങൾ, കാൻസർ ബോധവൽക്കരണ ക്ലാസ്സുകൾ/പ്രതിരോധ ക്യാമ്പുകൾക്കും സ്ത്രീ ശാക്തീകരണത്തിനും ഒരു പോലെ ഊന്നൽ നൽകുന്ന എൻഎഎംകെ ഫൗണ്ടേഷന്റെ പ്രവർത്തനത്തെ മന്ത്രി പ്രശംസിച്ചു.
മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എൻഎഎംകെ ഫൗണ്ടേഷൻ രണ്ടാമത്തെ ഓഫീസ് കോട്ടക്കലിൽ (മുനിസിപ്പൽ ഓഫീസിന് എതിർവശം) ആരംഭിച്ചത്.
ലക്ഷ്യം വികസിത മലപ്പുറം
മലപ്പുറത്തിന്റെ സമ്പൂർണമായ വികസനമാണ് ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച മുഹമ്മദ് കുട്ടി പറഞ്ഞു. എൻഎഎംകെ ഫൗണ്ടേഷൻ ജില്ലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് നൂതന കോഴ്‌സുകൾ ആരംഭിക്കും. കാൻസർ ബാധിതരുടെ എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലകളിലൊന്നായ മലപ്പുറത്ത് പാലിയേറ്റീവ് കെയർ, ബോധവൽക്കരണ ക്ലാസ്സുകൾ/ക്യാമ്പുകൾ, സെമിനാറുകൾ, ചികിത്സ സഹായങ്ങൾ എന്നിവ ലഭ്യമാക്കാനും ഫൗണ്ടേഷൻ പ്രത്യേക പരിഗണന നൽകും. സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാംപ് ഒക്ടോബർ 18ന് സംഘടിപ്പിക്കും. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, കായികം മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും വിദ്യാഭാരതി ഗ്രൂപ്പിന്റെ മുഖ്യ രക്ഷാധികാരിയും ഡയറക്ടറുമായ മുഹമ്മദ് കുട്ടി പറഞ്ഞു.
എൻസിപി ദേശീയ ജനറൽ സെക്രട്ടറി ടി. പി. പീതാംബരൻ മാസ്റ്റർ, കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ. കെ. നാസർ, കോട്ടക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. കബീർ, സിപിഐ (എം) ഏരിയ കമ്മിറ്റി മെമ്പർ സി. രാജേഷ്, മുനിസിപ്പൽ കൗൺസിലർ ടി. പി. സുബൈർ തുടങ്ങിയവർ പങ്കെടുത്തു.