- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺകെണി കേസ് അവസാനിച്ചതോടെ വീണ്ടും മന്ത്രിയാകാൻ എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: മംഗളം ചാനൽ ഒരുക്കിയ തേൻകെണിയിൽ കുടുങ്ങി മന്ത്രിസ്ഥാനം രാജിവച്ച എൻസിപി നേതാവ് എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രിസ്ഥാനത്തേക്ക്. ഇടതുമുന്നണിക്കുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾ സജീവമാക്കിയതായിരുന്നു ശശീന്ദ്രന്റെ രാജി. ഇതേത്തുടർന്ന് മന്ത്രിയായ തോമസ് ചാണ്ടിക്കാകട്ടെ കായൽ കയ്യേറ്റ വിഷയത്തിൽ കുടുങ്ങി രാജിവയ്‌ക്കേണ്ടി വന്നതോടെ എൻസിപിക്ക് മന്ത്രി ഇല്ലാതായി. ഇതിന് പിന്നാലെയാണ് എൻസിപിക്ക് മന്ത്രിയില്ലാത്ത സ്ഥിതി വന്നത്. കേരള കോൺ്ഗ്രസ്സിനെ എൻസിപിയിൽ ലയിപ്പിച്ച് കെ വി ഗണേശ് കുമാറിനെ മന്ത്രിയാക്കാനും സമാന രീതിയിൽ ആർഎസ്‌പി ലെനിനിസ്റ്റ് എംഎൽഎ കോവൂർ കുഞ്ഞുമോനെ സമാന രീതിയിൽ പാർട്ടിയിലെടുത്ത് മന്ത്രിയാക്കാനും എൻ സി പിയിൽ നീക്കം നടന്നു. എന്നാൽ ആ നീക്കങ്ങളെല്ലാം പാളി. ശശീന്ദ്രന് എതിരെ തെളിവുകൾ ഇല്ലാത്തതിനാൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നു എന്നാണ് ഇന്ന് സിജെ എം കോടതി വിധിച്ചിട്ടുള്ളത്. അതോടൊപ്പം പരാതിക്കാരി ശശീന്ദ്രനാണോ തന്നെ ഫോണിൽ വിളിച്ചത് എന്ന് സ്ഥിരീകരിക്കാൻ തയ്യാറായില്ല. ഇതും പരിഗണിച്ചാണ് കോടത
തിരുവനന്തപുരം: മംഗളം ചാനൽ ഒരുക്കിയ തേൻകെണിയിൽ കുടുങ്ങി മന്ത്രിസ്ഥാനം രാജിവച്ച എൻസിപി നേതാവ് എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രിസ്ഥാനത്തേക്ക്. ഇടതുമുന്നണിക്കുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾ സജീവമാക്കിയതായിരുന്നു ശശീന്ദ്രന്റെ രാജി. ഇതേത്തുടർന്ന് മന്ത്രിയായ തോമസ് ചാണ്ടിക്കാകട്ടെ കായൽ കയ്യേറ്റ വിഷയത്തിൽ കുടുങ്ങി രാജിവയ്‌ക്കേണ്ടി വന്നതോടെ എൻസിപിക്ക് മന്ത്രി ഇല്ലാതായി. ഇതിന് പിന്നാലെയാണ് എൻസിപിക്ക് മന്ത്രിയില്ലാത്ത സ്ഥിതി വന്നത്.
കേരള കോൺ്ഗ്രസ്സിനെ എൻസിപിയിൽ ലയിപ്പിച്ച് കെ വി ഗണേശ് കുമാറിനെ മന്ത്രിയാക്കാനും സമാന രീതിയിൽ ആർഎസ്‌പി ലെനിനിസ്റ്റ് എംഎൽഎ കോവൂർ കുഞ്ഞുമോനെ സമാന രീതിയിൽ പാർട്ടിയിലെടുത്ത് മന്ത്രിയാക്കാനും എൻ സി പിയിൽ നീക്കം നടന്നു. എന്നാൽ ആ നീക്കങ്ങളെല്ലാം പാളി. ശശീന്ദ്രന് എതിരെ തെളിവുകൾ ഇല്ലാത്തതിനാൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നു എന്നാണ് ഇന്ന് സിജെ എം കോടതി വിധിച്ചിട്ടുള്ളത്. അതോടൊപ്പം പരാതിക്കാരി ശശീന്ദ്രനാണോ തന്നെ ഫോണിൽ വിളിച്ചത് എന്ന് സ്ഥിരീകരിക്കാൻ തയ്യാറായില്ല. ഇതും പരിഗണിച്ചാണ് കോടതി വിധി.