കഴിഞ്ഞ ദിവസം സച്ചിൻ ടെണ്ടുൽക്കറെ തേടി ഒരു കത്ത് ചെന്നു. ഒരു പക്ഷേ സച്ചിന്റെ ഏറ്റവും പ്രായം കുറഞ്ഞ ആരാധികയുടെ കത്തായിരുന്നു അത്. സച്ചിന്റെ ജീവിതകഥ ആസ്പദമാക്കി നിർമ്മിച്ച സച്ചിൻ എ ബില്ല്യൺ ഡ്രീംസ് എന്ന സിനിമ കണ്ട ആരാധികയുടേതായിരുന്നു അത്. 

സിനിമയിൽ സച്ചിന്റെ കുട്ടിക്കാലത്തെ കുസൃതികൾ കണ്ട് താൻ ഏറെ ചിരിപ്പിച്ചെന്നും എന്നാൽ അവസാന മത്സരം തന്നെ ഏറെ കരയിച്ചെന്നും അവൾ കത്തിൽ എഴുതി. കത്ത് വായിച്ച സച്ചിൻ അത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. താര എന്ന ആറുവയസ്സുകാരിയായ ആരാധികയുടെ തായിരുന്നു ആ കത്ത്. സച്ചിനെയും കുടുംബത്തെയും നേരിൽക്കാണണമെന്ന ആഗ്രഹവും കത്തിലൂടെ താര അറിയിച്ചിട്ടുണ്ട്. കത്തിന്റെ പൂർണരൂപം ഇങ്ങനെ 

പ്രിയപ്പെട്ട സച്ചിനങ്കിൾ
എന്റെ പേര് താര (സാറാ ചേച്ചിയുടേത് പോലെ) പക്ഷേ, എനിക്ക് ആറു വയസ്സേ ആയിട്ടുള്ളു. അങ്കിളിനെക്കുറിച്ചുള്ള സിനിമ കഴിഞ്ഞ ദിവസം കണ്ടു. സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. താങ്കൾ ചെറുപ്പത്തിൽ എന്തൊരു കുസൃതിക്കുടുക്കയായിരുന്നു. അതൊക്കെ എന്നെ ഒരുപാട് ചിരിപ്പിച്ചു. അവസാന മത്സരം കണ്ടപ്പോൾ ഞാൻ കുറേ കരഞ്ഞു. സച്ചിൻ അങ്കിളിനെ എനിക്ക് നേരിൽ കാണണമെന്നുണ്ട്. സാറാ ചേച്ചിയെയും അർജുൻ ചേട്ടനെയും അഞ്ജലി ആന്റിയെയും കാണണമെന്നുണ്ട്.