- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യം ആഘോഷമാക്കി ബ്രിട്ടീഷ് കൗമാരക്കാർ; സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം യൂണിവേഴ്സിറ്റിയിലേക്ക് കാലെടുത്ത് വച്ചത് കള്ളു കുടിച്ച് തെരുവിൽ കിടന്ന് ആഘോഷിച്ച കുട്ടികൾ
ലണ്ടൻ: യുകെയിലെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാകാനുള്ള എ ലെവൽ പരീക്ഷ പാസായി യൂണിവേഴ്സിറ്റികളിലെത്തിയതിന്റെ സ്വാതന്ത്ര്യം കൗമാരക്കാരായ പുതിയ വിദ്യാർത്ഥികൾ പതിവ് പോലെ നന്നായൊന്ന് ആഘോഷിച്ചെന്നാണ് വിവിധ ഇടങ്ങളിൽ നിന്നും വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. മിക്കവരും നന്നായി മദ്യപിച്ച് തെരുവിൽ കിടന്ന് ഫ്രഷേർസ് വീക്ക് ആഘോഷിച്ചതിന് ശേഷമായിരുന്നു യൂണിവേഴ്സിറ്റികളിലേക്ക് കാലെടുത്ത് വച്ചത്. തെരുവിൽ ലഹരിയുടെ ചിറകിലേറി വീണ നിരവധി പേർക്ക് വൈദ്യസഹായം ആവശ്യമായി വന്നിരുന്നു. മദ്യപിച്ച് ബോധം കെട്ട് വീണ അനേകം വിദ്യാർത്ഥികളെയാണ് ആംബുലൻസുകളിൽ കയറ്റി ആശുപത്രികളിലേക്ക് കൊണ്ടു പോയിരുന്നത്. മദ്യപിച്ച് മദോന്മത്തരായ ഒരു രാത്രിക്ക് ശേഷം നിരവധി വിദ്യാർത്ഥികൾ കൂട്ടുകാരുടെ ചുമലിൽ താങ്ങി നടന്ന് പോകാൻ പാടു പെടുന്ന കാഴ്ച തെരുവുകളിലുടനീളം കാണാമായിരുന്നു. യൂണിവേഴ്സിറ്റികളോട് ചേർന്ന പട്ടണങ്ങളിലാണ് ഇത്തരക്കാർ കൂടുതലയായെത്തിയിരുന്നത്. ടീനേജർമാർ ലഹരിയുടെ ബലത്തിൽ കടത്തിണ്ണകളിലും റോഡ് സൈഡുകളിലും ബോധമില്ലാതെ വീണ് കിടക്കുന്ന കാഴ
ലണ്ടൻ: യുകെയിലെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാകാനുള്ള എ ലെവൽ പരീക്ഷ പാസായി യൂണിവേഴ്സിറ്റികളിലെത്തിയതിന്റെ സ്വാതന്ത്ര്യം കൗമാരക്കാരായ പുതിയ വിദ്യാർത്ഥികൾ പതിവ് പോലെ നന്നായൊന്ന് ആഘോഷിച്ചെന്നാണ് വിവിധ ഇടങ്ങളിൽ നിന്നും വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. മിക്കവരും നന്നായി മദ്യപിച്ച് തെരുവിൽ കിടന്ന് ഫ്രഷേർസ് വീക്ക് ആഘോഷിച്ചതിന് ശേഷമായിരുന്നു യൂണിവേഴ്സിറ്റികളിലേക്ക് കാലെടുത്ത് വച്ചത്. തെരുവിൽ ലഹരിയുടെ ചിറകിലേറി വീണ നിരവധി പേർക്ക് വൈദ്യസഹായം ആവശ്യമായി വന്നിരുന്നു. മദ്യപിച്ച് ബോധം കെട്ട് വീണ അനേകം വിദ്യാർത്ഥികളെയാണ് ആംബുലൻസുകളിൽ കയറ്റി ആശുപത്രികളിലേക്ക് കൊണ്ടു പോയിരുന്നത്.
മദ്യപിച്ച് മദോന്മത്തരായ ഒരു രാത്രിക്ക് ശേഷം നിരവധി വിദ്യാർത്ഥികൾ കൂട്ടുകാരുടെ ചുമലിൽ താങ്ങി നടന്ന് പോകാൻ പാടു പെടുന്ന കാഴ്ച തെരുവുകളിലുടനീളം കാണാമായിരുന്നു. യൂണിവേഴ്സിറ്റികളോട് ചേർന്ന പട്ടണങ്ങളിലാണ് ഇത്തരക്കാർ കൂടുതലയായെത്തിയിരുന്നത്. ടീനേജർമാർ ലഹരിയുടെ ബലത്തിൽ കടത്തിണ്ണകളിലും റോഡ് സൈഡുകളിലും ബോധമില്ലാതെ വീണ് കിടക്കുന്ന കാഴ്ച ദയനീയമായിരുന്നു.
ഇപ്രാവശ്യം ഫ്രെഷേർസ് പാർട്ടിക്കിടങ്ങിയ കൗമാരക്കാരെ അവരവരുടെ മേൽവിലാസങ്ങളും അത്യാവശ്യ ഫോൺ നമ്പറുകളുമടങ്ങിയ റിസ്റ്റ് ബാൻഡ് നിർബന്ധിച്ച് ധരിപ്പിച്ചിരുന്നു. അടിയന്തിര സന്ദർഭങ്ങളിൽ അവരുടെ സ്വന്തക്കാരെ വിവരമറിയിക്കുന്നതിനും വീട്ടിലെത്തിക്കുന്നതിനും വേണ്ടിയാണിത്.
ബെർമിങ്ഹാം, എക്സെറ്റർ, മാഞ്ചസ്റ്റർ, ലീഡ്സ്, ലിവർപൂൾ എന്നീ യൂണിവേഴ്സിറ്റികളടക്കമുള്ളയിടങ്ങളിലെ ആയിരക്കണക്കിന് അണ്ടർ ഗ്രാജ്വേറ്റുകൾക്കായിരുന്നു ഇത്തരത്തിൽ റിസ്റ്റ് ബാൻഡുകൾ നൽകിയിരുന്നത്.