- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിരാട് കോഹ്ലിയുടെ ഗേൾ ഫ്രണ്ടിന്റെ പേരെന്ത്?'; പരീക്ഷയ്ക്ക് 9ാം ക്ലാസ് വിദ്യാർത്ഥികളുടെ ചോദ്യകടലാസിൽ വന്ന ചോദ്യം; പ്രതിഷേധവുമായി സോഷ്യൽ മീഡിയ
ഇന്ത്യൻ എയർഫോഴ്സിന്റെ എഞ്ചിനീയറിങ് പരീക്ഷയിൽ ബോളിവുഡ് താരം ദീപിക പദുക്കോണിനെ കുറിച്ച് ചോദ്യം വന്നത് സോഷ്യൽ മീഡിയ ഞെട്ടലിലൂടെ ആഘോഷിച്ച ഒന്നാണ്. കഴിഞ്ഞ മാസത്തെ ഞെട്ടിപ്പിച്ച വ്യോമസേന ചോദ്യപേപ്പറിന് പിന്നാലെ മഹാരാഷ്ട്രയിലെ സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാർത്ഥികളുടെ ചോദ്യ പേപ്പറാണ് വീണ്ടും ഞെട്ടിപ്പിക്കുന്നത്. എന്തായാലും അപഹാസ്യതയുടെ കാര്യത്തിൽ ഒരുപടി മുകളിലാണ് ഈ ചോദ്യം. വിരാട് കോഹ്ലിയുടെ ഗേൾഫ്രണ്ടിന്റെ പേരെന്താണെന്നാണ് 9ാം ക്ലാസ് വിദ്യാർത്ഥികളോട് ഉത്തരമെഴുതാൻ ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ ഭിവന്ദിയിലുള്ള ചാച്ചാ നെഹ്റു ഹിന്ദി ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുടെ പിടി പരീക്ഷയിലാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും കാമുകിയും ഇടംപിടിച്ചത്. പരീക്ഷയിൽ ഇത്തരത്തിൽ ഒരു ചോദ്യം സ്‌കൂൾ അധികൃതർ ഉൾപ്പെടുത്തിയതായി പ്രാദേശിക മാദ്ധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ബ്രാക്കറ്റിൽ നിന്ന് ഉത്തരം തെരഞ്ഞെടുക്കാനാണ് കുട്ടികളോട് ആവശ്യപ്പെട്ടത്. പ്രിയങ്ക ചോപ്ര. അനുഷ്‌ക ശർമ്മ, ദീപിക പദുക്കോൺ എന്നിങ്ങനെ മൂന്ന് പേരുകള
ഇന്ത്യൻ എയർഫോഴ്സിന്റെ എഞ്ചിനീയറിങ് പരീക്ഷയിൽ ബോളിവുഡ് താരം ദീപിക പദുക്കോണിനെ കുറിച്ച് ചോദ്യം വന്നത് സോഷ്യൽ മീഡിയ ഞെട്ടലിലൂടെ ആഘോഷിച്ച ഒന്നാണ്. കഴിഞ്ഞ മാസത്തെ ഞെട്ടിപ്പിച്ച വ്യോമസേന ചോദ്യപേപ്പറിന് പിന്നാലെ മഹാരാഷ്ട്രയിലെ സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാർത്ഥികളുടെ ചോദ്യ പേപ്പറാണ് വീണ്ടും ഞെട്ടിപ്പിക്കുന്നത്. എന്തായാലും അപഹാസ്യതയുടെ കാര്യത്തിൽ ഒരുപടി മുകളിലാണ് ഈ ചോദ്യം. വിരാട് കോഹ്ലിയുടെ ഗേൾഫ്രണ്ടിന്റെ പേരെന്താണെന്നാണ് 9ാം ക്ലാസ് വിദ്യാർത്ഥികളോട് ഉത്തരമെഴുതാൻ ആവശ്യപ്പെട്ടത്.
മഹാരാഷ്ട്രയിലെ ഭിവന്ദിയിലുള്ള ചാച്ചാ നെഹ്റു ഹിന്ദി ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുടെ പിടി പരീക്ഷയിലാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും കാമുകിയും ഇടംപിടിച്ചത്. പരീക്ഷയിൽ ഇത്തരത്തിൽ ഒരു ചോദ്യം സ്‌കൂൾ അധികൃതർ ഉൾപ്പെടുത്തിയതായി പ്രാദേശിക മാദ്ധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.
ബ്രാക്കറ്റിൽ നിന്ന് ഉത്തരം തെരഞ്ഞെടുക്കാനാണ് കുട്ടികളോട് ആവശ്യപ്പെട്ടത്. പ്രിയങ്ക ചോപ്ര. അനുഷ്‌ക ശർമ്മ, ദീപിക പദുക്കോൺ എന്നിങ്ങനെ മൂന്ന് പേരുകളും നൽകിയിരുന്നു. ഫിസിക്കൽ ട്രെയിനിഗ് പരീക്ഷയോ മറ്റേത് പരീക്ഷയോ ആകട്ടെ ഇതൊരു മര്യാദയുള്ള ചോദ്യമാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. വിരാട് കോഹ്ലിയും അനുഷ്‌ക ശർമ്മയും തമ്മിലുള്ള ഡേറ്റിങ് മാദ്ധ്യമങ്ങൾക്കും സോഷ്യൽ മീഡിയക്കും ചൂടുള്ള ചർച്ചയാണെങ്കിലും ഇതെങ്ങനെ വിദ്യാർത്ഥികളുടെ ചോദ്യകടലാസിൽ വരെ എത്തിയതെന്നാണ് ഉയരുന്ന ചോദ്യം.
ദീപിക പദുക്കോണിന് 2016ലെ ഫിലിംഫെയർ അവാർഡ് കിട്ടിയ ചിത്രമേതെന്നാണ് വ്യോമസേന എഞ്ചിനീയറിങ് ചോദ്യപേപ്പറിൽ വന്ന ചോദ്യം.